Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാല്‍ ചിത്രം പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗോപി സുന്ദര്‍ ഈണം നല്‍കിയ ‘കാടണിയും കാല്‍ച്ചിലന്‌പേ…’ എന്നു തുടങ്ങുന്ന ഗാനവും ‘മാനത്തേ മാരിക്കുറുന്‌പേ…’ എന്ന് തുടങ്ങുന്ന ഗാനവുമാണ് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ പരിഗണിക്കുന്ന 70 ഗാനങ്ങളുടെ പട്ടികയിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ ഇന്ത്യയില്‍നിന്ന് പുലിമുരുകന്‍ മാത്രമാണ് ഈ നേട്ടത്തിന് അര്‍ഹമായിട്ടുള്ളു. ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
Leave a Reply