Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 3:36 pm

Menu

Published on August 22, 2017 at 12:28 pm

ഒടുവില്‍ എല്ലാവരെയും കബളിപ്പിച്ച് കേസില്‍ മാഡത്തിന് പങ്കില്ലെന്ന് സുനി; കാവ്യയുമായി പരിചയമുണ്ട്

pulsar-suni-actress-attack-case-madam

തൃശൂര്‍: ഒടുവില്‍ മാഡം ആരെന്ന് വെളിപ്പെടുത്താതെ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ലെന്ന് വ്യക്തമാക്കി പ്രതി പള്‍സര്‍ സുനി. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങള്‍ മാഡത്തിനു അറിയില്ലായിരുന്നുവെന്ന് സുനി പറഞ്ഞു. മാഡം ആരാണെന്നു പിന്നീടു പറയുമെന്നും സുനി ആവര്‍ത്തിച്ചു.

കേസില്‍ മാഡത്തിന് പങ്കില്ലെന്നും നടി കാവ്യമാധവനുമായി പരിചയമുണ്ടെന്നും സുനി പറഞ്ഞു. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ലെന്നും കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും മറ്റൊരു കേസില്‍ കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെ സുനി പറഞ്ഞു.

നേരത്തെ ആഗസ്റ്റ് 16ന് കേസിലെ മാഡത്തെ വെളിപ്പെടുത്തുമെന്നും മാഡത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയെന്നുമെല്ലാം സുനി നിരന്തരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ ക്വട്ടേഷന് പിന്നില്‍ സ്ത്രീയാണെന്നും വിഐപിയായ മാഡത്തെ വെളിപ്പെടുത്തുമെന്നും സിനിമാ മേഖലയില്‍ നിന്നുളള ആളാണെന്നും ഇതിനോടകം നിരവധി തവണ സുനി പറഞ്ഞിരുന്നു.

മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്ന് സുനി നേരത്തെയും പറഞ്ഞിരുന്നെങ്കിലും പൊലീസ് ഇത് തടഞ്ഞിരുന്നു. ആരാണ് മാഡം എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചൂടുപിടിച്ച വേളയിലാണ് അവര്‍ക്ക് മറ്റു കാര്യങ്ങളില്‍ പങ്കില്ലെന്നു സുനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

പള്‍സര്‍ സുനിയുമായി ഒരുതരത്തിലുമുളള പരിചയമില്ലെന്ന് ദിലീപും കാവ്യയും നേരത്തെ മൊഴി നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News