Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 12:36 am

Menu

Published on June 25, 2017 at 9:55 am

ജയിലില്‍വെച്ച് അയച്ചെന്നു പറയുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ല; ദിലീപിന്റെ മൊഴിയെടുക്കും

pulsar-suni-actress-case-letter-dileep

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചുവെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് വ്യക്തമായി.

നേരത്തെ പൊലീസ് പീഡിപ്പിച്ചെന്നാരോപിച്ച് പള്‍സര്‍ സുനി അങ്കമാലി കോടതിയില്‍ നേരിട്ട് എഴുതി നല്‍കിയ പരാതിയിലെ കയ്യക്ഷരവും ഇപ്പോഴത്തെ കത്തിലേതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ജയിലില്‍ വച്ച് ഇയാള്‍ ദിലീപിനയച്ച കത്ത് പള്‍സര്‍ സുനിക്ക് വേണ്ടി സഹതടവുകരനായ നിയമവിദ്യാര്‍ഥിയാണ് എഴുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

രണ്ടുമാസം മുന്‍പാണ് കേസിലെ ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിക്കുന്നുവെന്ന് പള്‍സര്‍ സുനി പരാതിപ്പെട്ടത്. അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇത്. തുടര്‍ന്ന് കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് അവിടെ വച്ചുതന്നെ ആറുപേജുകളിലായി പരാതി എഴുതി തയ്യാറാക്കുകയായിരുന്നു.

ഇതിലെ കയ്യക്ഷരവും, ദിലീപിന് കൊടുത്തയച്ചതായി പറയുന്ന പുതിയ കത്തിലെ കയ്യക്ഷരവും തമ്മിലുള്ള വ്യത്യാസം ഒറ്റനോട്ടത്തില്‍ വ്യക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ ഈ കത്തിന്റെ പിന്നില്‍ തന്നെ വലിയൊരു ഗൂഢാലോചനയുണ്ട് എന്നാണ് പ്രതിഭാഗത്തിന്റെ നിഗമനം. കയ്യക്ഷരമോ കത്തിന്റെ ശൈലിയോ സുനിയുടേതല്ല എന്ന് അഭിഭാഷകനും പറയുന്നു.

അതേസമയം, പള്‍സര്‍ സുനി ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാന്‍ തീരുമാനിച്ചു. ദിലീപിനോടു പറയാനുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ നാദിര്‍ഷയുടെ ഫോണിലേക്കാണു വിളികള്‍ വരുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണിലും വിളി വന്നു. എല്ലാം റിക്കോര്‍ഡ് ചെയ്തു രണ്ടു മാസം മുന്‍പുതന്നെ ഡി.ജി.പിക്കു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

ജയിലില്‍ കഴിയുന്നതിനിടെ തന്റെ സഹതടവുകാരോട് കേസിനെ സംബന്ധിച്ച പലകാര്യങ്ങളും സുനി വെളിപ്പെടുത്തിയിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. സിനിമയിലെ ചില പ്രമുഖര്‍ തന്നെ കൈവിടില്ലെന്നും തനിക്ക് അവരില്‍ നിന്ന് സഹായം ലഭിക്കുമെന്നും സുനി സഹതടവുകാരോട് പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News