Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 3:00 pm

Menu

Published on July 19, 2017 at 10:40 am

നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്; രണ്ടുപേര്‍ പിടിയില്‍, സുനിയെ കസ്റ്റഡിയില്‍ വാങ്ങും

pulsar-suni-and-two-take-custody-in-actress-abduction-2011-case

കൊച്ചി: 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ നേതൃത്വത്തിലായിരുന്നു സംഭവം.

കേസില്‍ ഈ നടിയുടെ മൊഴി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശികളായ എബിന്‍, വിബിന്‍ എന്നിവരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, സുനില്‍കുമാറിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കൊച്ചിയിലെ സിനിമാ സെറ്റില്‍ നിന്ന് നടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. ഈ കേസില്‍ കുടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് സുനിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

ഇതോടൊപ്പം ദിലീപുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ചും പള്‍സര്‍ സുനിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനെത്തിയ നടിയെ പള്‍സര്‍ സുനിയുടെ നിര്‍ദേശ പ്രകാരം വാനില്‍ കയറ്റിയ സംഘം തട്ടിക്കൊണ്ടുപോകാനായി നഗരത്തിലൂടെ ചുറ്റിക്കറക്കിയെന്നാണ് പരാതി.

അതിനിടെ, സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതീഷ് ചാക്കോയുടെ അഭിഭാഷകനു ഹാജാരാകാന്‍ കഴിയാത്തതിനാല്‍ ചൊവ്വാഴ്ച ജാമ്യാപേക്ഷ മാറ്റിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരായി ചോദ്യം ചെയ്യലിനു വിധേയനാകാന്‍ പ്രതീഷ് ചാക്കോയോട് കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരനല്ലെന്നു തെളിഞ്ഞാല്‍ അറസ്റ്റുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇടക്കാല ജാമ്യം അനുവദിക്കാന്‍ കോടതി തയാറായില്ല. അതേസമയം, നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News