Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 12:18 am

Menu

Published on July 29, 2017 at 1:09 pm

കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് സുനി; ഇല്ലെന്ന് കാവ്യ

pulsar-suni-worked-as-kavya-madhavans-driver

കൊച്ചി: നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഡ്രൈവറായി താന്‍ ജോലി ചെയ്തിട്ടുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. പൊലീസിന് നല്‍കിയ മൊഴിയിലാണ് രണ്ടു മാസം കാവ്യയുടെ കാര്‍ ഡ്രൈവറായി ജോലി ചെയ്ത കാര്യം സുനി വെളിപ്പെടുത്തിയത്.

എന്നാല്‍ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന നിലപാടാണ് പൊലീസ് ചോദ്യംചെയ്യലില്‍ കാവ്യാ മാധവന്‍ കൈക്കൊണ്ടത്. കാവ്യയുടെ മൊഴി ശരിയാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിനായി കാവ്യയുമായി അടുപ്പമുള്ള കൂടുതലാളുകളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

നടിയെ ഉപദ്രവിക്കാനുള്ള ക്വട്ടേഷന്‍ നടപ്പിലാക്കിയ പ്രതികള്‍, സംഭവത്തിനു ശേഷം കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യ ഘട്ട ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേകം ചോദ്യാവലി തയാറാക്കിയാണ് കാവ്യയെ പൊലീസ് ചോദ്യം ചെയ്തത്. ആലുവയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലായിരുന്നു ചോദ്യം ചെയ്യല്‍.

ഇതിനൊപ്പം കാവ്യയുടെ അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചന പൊലീസ് നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു കാവ്യയുടെ മറുപടി പൂര്‍ണമായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പല ചോദ്യങ്ങളില്‍ നിന്നും കാവ്യ ഒഴിഞ്ഞുമാറി. മാത്രമല്ല ആക്രമണത്തെക്കുറിച്ച് ഒരു അറിവുമില്ലായിരുന്നെന്നാണ് കാവ്യയുടെ നിലപാട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News