Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 7:44 pm

Menu

Published on December 31, 2015 at 11:58 am

രക്ഷിക്കാനായി അലറി കരഞ്ഞപ്പോൾ രക്ഷിക്കുന്നതിന് പകരം വീഡിയോ എടുക്കുകയായിരുന്നു അയാൾ;ഇന്‍ഫോസിസിൽ പീഡനത്തിനിരയായ യുവതി പറയുന്നു…

pune-infosys-rape-survivor-instead-of-saving-me-he-filmed-my-rape

പൂനെ : രാജ്യത്തെ ഒന്നടങ്കം നടുക്കുയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം ഇന്‍ഫോസിസ്‌ ക്യാമ്പസില്‍  യുവതി പീഡിക്കപ്പെട്ടത്.   ക്യാമ്പസിനുള്ളിലെ ക്യാന്റീന്‍ ജീവനക്കാരിയായിരുന്ന യുവതിയെ  ക്യാന്റീനിലെത്തിയ രണ്ടുപേര്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു.എന്നാൽ  സംഭവത്തെ കുറിച്ച് പീഡനത്തിനിരയായ യുവതി പറയുന്നത്   ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്.രക്ഷിക്കാനായി അലറി കരഞ്ഞപ്പോൾ അവിടെ എത്തിയയാൾ രക്ഷിക്കുന്നതിന് പകരം വീഡിയോ എടുക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് യുവതിയുടെ വെളിപ്പെടുത്തൽ.

ഡ്രെസ്സിങ് റൂമിൽ വെച്ച് കൈകയുകുന്ന തന്റെ ദേഹത്തേക്ക് ഒരാൾ ചാടി വീഴുകയായിരുന്നു.പിന്നീട് തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും  പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി പറയുന്നു.ഈ സമയം രക്ഷിക്കാനായി അലറി വിളിച്ചപ്പോൾ അവിടേക്ക് മറ്റൊരാൾ കയറിവന്നു.എന്നാൽ അയാള് രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയായിരുന്നുവെന്നും  യുവതി വെളിപ്പെടുത്തി.നിങ്ങളുടെ സഹോദരിക്ക് തുല്യമാണ് താനെന്ന് പറഞ്ഞിട്ടും അയാൾ  അതൊന്നും കേൾക്കാതെ ചിരിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.പോലീസിനോട് പറഞ്ഞാൽ വീഡിയോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീക്ഷണിപ്പെടുത്തിയാതായും യുവതി  പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 27നാണ് യുവതി പീഡിപ്പിക്കപ്പെട്ടത്.സംഭവുമായി ബന്ധപ്പെട്ട് കാന്റീന്‍ ജീവനക്കാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ച്ചയായി ഇതു രണ്ടാം തവണയാണ് ഇന്‍ഫോസിസ് ക്യാമ്പസില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബംഗലൂരുവിലെ ഇന്‍ഫോസിസ് ക്യാമ്പസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ക്യമ്പസിലെ തന്നെ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചില സ്ത്രീകള്‍ ഈ മെയില്‍ വഴി ആരോപണമുന്നയിച്ചിരുന്നു. സംഭവം കമ്പനിയുടെ ഉന്നതത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായില്ലെന്നും സ്ത്രികള്‍ മെയിലില്‍ പാരാതിപ്പെടുകയും ചെയ്തിരുന്നു. infywomen@outlook.com എന്ന ഇ-മെയിലില്‍ നിന്നാണ് പരാതി വന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News