Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:40 pm

Menu

Published on July 31, 2014 at 10:29 am

പൂനെ മണ്ണിടിച്ചിൽ ; മരണം 25 ആയി

pune-landslide-death-toll-reaches-25

പൂനെ: കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ  പൂനെയിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 25 ആയി. നിരവധി പേര്‍  അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പൂനെയിൽ നിന്നും  120 കി.മീ. അകലെ മാലിന്‍ ഗ്രാമത്തിലുള്ള അംബേഗാവ് താലൂക്കിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചു മണിയോടെ ദുരന്തമുണ്ടായത്.അംബേഗാവ് താലൂക്കിലെ  താമസക്കാരിൽ ഭൂരിഭാഗവും ആദിവാസികളാണ്. നാലു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ  അംബേ ഗാവില്‍ മലയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.  അപകടം നടക്കുന്ന സമയം വീട്ടുകാരെല്ലാം ഉറക്കത്തിലായതിനാൽ ദുരന്തത്തിൻറെ തീവ്രത വർദ്ധിപ്പിച്ചു. സംഭവം നടന്നയുടൻ തൊട്ടടുത്ത ഗ്രാമങ്ങളിലുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് സംസ്ഥാന ദുരന്തനിവാരണസേനയും കരസേനയും രക്ഷാപ്രവർത്തനത്തിനെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News