Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 12:35 pm

Menu

Published on May 21, 2013 at 4:10 pm

പുണെ വാരിയേഴ്‌സ് ഐ.പി.എല്ലില്‍ നിന്നു പിന്‍വാങ്ങി

pune-warriors-revocate-from-ipl

ബി.സി.സി.ഐ.യുമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പുണെ വാരിയേഴ്‌സ് ഐ.പി.എല്ലില്‍ നിന്ന് പിന്‍വാങ്ങി. ആറു വര്‍ഷത്തിനിടെ ഐ.പി. എല്ലില്‍ ഇല്ലാതാകുന്ന മൂന്നാമത്തെ ടീമായിരിക്കുകയാണ് സഹാറയുടെ ഉടമസ്ഥതയിലുള്ള പുണെ വരിയേഴ്‌സ്.

ഐ.പി. എല്ലില്‍ നിന്ന് ടീമിനെ പിന്‍വലിക്കുന്നതിന് പുറമെ ഇന്ത്യന്‍ ടീമിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് അടുത്ത വര്‍ഷം തുടരേണ്ടതില്ലെന്നും ഫ്രാഞ്ചൈസി ഉടമകളായ സഹാറ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ വരെയാണ് ഇന്ത്യന്‍ ടീമിനുള്ള സഹാറയുടെ സ്‌പോണ്‍സര്‍ഷിപ്പ് കാലാവധി. പ്രതിഭാധനരായ കളിക്കാരെ കഷ്ടത്തിലാക്കേണ്ട എന്നു കുരുതിയാണ് സ്‌പോണ്‍സര്‍ഷിഷ് പെട്ടന്ന് പിന്‍വലിക്കാത്തതെന്ന് സഹാറ അധികൃതര്‍ അറിയിച്ചു.

അടുത്ത സീസണിനുള്ള ഫ്രാഞ്ചൈസി തുക നല്‍കാത്തതിനെ തുടര്‍ന്ന് ബി.സി.സി.ഐ ടീം കെട്ടിവച്ച ഗ്യാരണ്ടിതുക പിന്‍വലിച്ചതാണ് സഹാറയെ പിൻവാങ്ങലിനു പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിലെ താര ലേലത്തിനിടെയിലും സഹാറ ഐ.പി.എല്ലില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News