Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 4:37 am

Menu

Published on February 16, 2018 at 12:18 pm

മരിച്ച് രണ്ടു വര്‍ഷത്തിനു ശേഷം യുവാവിന് പിറന്നത് ഇരട്ടക്കുഞ്ഞുങ്ങള്‍

pune-woman-loses-son-to-cancer-his-twins-born-to-surrogate-mother

പൂനെ: മരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഇരട്ടക്കുട്ടികളുടെ അച്ഛനാകുക. ഈ അപൂര്‍വതയ്ക്ക് സാക്ഷ്യംവഹിക്കാനുണ്ടായിരുന്നത് പൂനെ സ്വദേശി പ്രതമേഷ് പാട്ടീലിന്റെ അമ്മ രാജശ്രീയായിരുന്നു.

രണ്ടു വര്‍ഷം മുന്‍പാണ് ജീവന്റെ ജീവനായി സ്‌നേഹിച്ച മകന്‍ പ്രതമേഷിനെ രാജശ്രീക്ക് നഷ്ടമാകുന്നത്. ബ്രെയിന്‍ ട്യൂമറായിരുന്നു കാരണം. മരണത്തിന് രണ്ടുവര്‍ഷത്തിനു ശേഷം അവന് രണ്ടു കുഞ്ഞുങ്ങളുണ്ടായി. തന്റെ പേരക്കുട്ടികളെ നെഞ്ചോടു ചേര്‍ത്ത് മകന്റെ മരണത്തിനു ശേഷം അവനു പിറന്ന ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മൂമ്മയായ രാജശ്രീ നന്ദി പറയുന്നത് ശാസ്ത്രത്തോടാണ്.

ജര്‍മ്മനിയില്‍ ഉപരിപഠനത്തിനു പഠിക്കുമ്പാഴായിരുന്നു രാജശ്രീയുടെ മകന്‍ പ്രതമേഷിന് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കായി സമീപിച്ച ഡോക്ടര്‍മാരാണ് റേഡിയേഷനും കീമോതെറാപ്പിക്കും ഒക്കെ വിധേയനാകുന്നതിനു മുമ്പ് ബീജം സൂക്ഷിക്കാന്‍ പ്രതമേഷിനെ ഉപദേശിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശം പ്രതമേഷ് അനുസരിച്ചു.

അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് പ്രതമേഷിന് ബ്രെയിന്‍ ട്യൂമറാണെന്ന കാര്യം കുടുംബം തിരിച്ചറിയുന്നത് തന്നെ. അപ്പോഴേക്കും ഒരു ചികിത്സയ്ക്കും അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാവാത്ത വിധം രോഗം മൂര്‍ഛിച്ചിരുന്നു. ഒടുവില്‍ ഇരുപത്തേഴാം വയസില്‍ പ്രതമേഷ് ഈ ലോകത്തോട് വിട പറഞ്ഞു.

എന്നാല്‍ മകന്റെ മരണത്തില്‍ കരഞ്ഞുതളര്‍ന്നിരിക്കാന്‍ മാത്രം തയ്യാറാവാതിരുന്ന രാജശ്രീയുടെ നിശ്ചയദാര്‍ഢ്യമാണ് മരിച്ചിട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിന് കുഞ്ഞ് പിറക്കുന്ന അപൂര്‍വതയിലേക്ക് നയിച്ചത്. രോഗബാധിതനായ മകന്റെ സൂക്ഷിച്ചുവെച്ച ബീജത്തെ ഐവിഎഫ് ചികിത്സയിലൂടെ വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. അങ്ങനെ മകന്‍ നഷ്ടപ്പെട്ട ദുഃഖത്തില്‍ കഴിയുന്ന 48കാരിയായ രാജശ്രീ രണ്ട് വര്‍ഷങ്ങള്‍ക്ക ശേഷം പ്രിയപ്പെട്ട മകന്റെ കുഞ്ഞിന് അമ്മൂമ്മയുമായി.

ഐവിഎഫിലൂടെ മകന്റെ ബീജത്തില്‍ നിന്ന് ഉരുവാകുന്ന ഭ്രൂണത്തെ താന്‍ ഗര്‍ഭത്തില്‍ വഹിക്കാമെന്നാണ് ആ അമ്മ കരുതിയിരുന്നത്. എന്നാല്‍ പ്രായം തടസ്സമായതോടെ ബന്ധുവായ ഒരു സ്ത്രീയുടെ വാടകഗര്‍ഭപാത്രത്തിലൂടെ മകന്റെ കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ പിറക്കാന്‍ ആ അമ്മ അവസരമൊരുക്കി.

ഇരട്ടകുട്ടികള്‍ പിറന്നപ്പോള്‍ അതിലെ ആണ്‍കുട്ടിക്ക് എന്തുപേരിടണമെന്ന് അമ്മ ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ല. അവന് പ്രതമേഷ് എന്നു പേരു നല്‍കി. പെണ്‍കുട്ടിക്ക് പ്രീഷ എന്നും. പ്രീഷ എന്നാല്‍ ദൈവത്തിന്റെ സമ്മാനമെന്നാണ് അര്‍ത്ഥം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News