Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 10:12 pm

Menu

Published on July 15, 2016 at 3:42 pm

പൂനെയിലെ ‘സ്വര്‍ണ്ണ മനുഷ്യന്‍’ കൊല്ലപ്പെട്ടു

punes-gold-man-datta-phuge-beaten-to-death

പൂനെ: ഒന്നര കോടി രൂപയുടെ സ്വര്‍ണ ഷര്‍ട്ട് വാങ്ങി വാര്‍ത്തകളില്‍ താരമായിരുന്ന ബിസിനസ്സുകാരനെ ഒരു കൂട്ടമാളുകള്‍ ആക്രമിച്ച് കൊലപ്പെടുത്തി. പൂനെയിലെ പിമ്പിരി-ചിഞ്ച്‌വാദ് സ്വദേശിയായ ദത്ത ഫൂജെയാണ് ദാരുണമായി കൊല്ലപ്പെട്ടത്.ജെയുടെ മകന്റെ മുന്നിലിട്ട് മൂര്‍ച്ചയേറിയ ആയുധങ്ങളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ ഫൂജെ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വ്യാഴാഴ്ച രാത്രി ദിഗിയിലെ ഭാരത്മാതാ നഗറിലുള്ള വീട്ടിലത്തെിയ സംഘം ഫുഗെയെ പുറത്തേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു.ചിട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേനയാണ് ഇവര്‍ ഫുഗെയെ കൂട്ടികൊണ്ടുപോയത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

44 കാരാനയ ദത്ത ഫുഗെ മൂന്നുവര്‍ഷം മുമ്പാണ് 3.5 കിലോ സ്വര്‍ണമുപയോഗിച്ചുണ്ടാക്കിയ ഷര്‍ട്ട് ധരിച്ച് ശ്രദ്ധേയനായത്. 1.27 കോടി രൂപമുടക്കിയാണ് ഫുഗെ സ്വര്‍ണ ഷര്‍ട്ട് നിര്‍മിച്ചത്. ബെല്‍റ്റ്, മാലകള്‍, ബ്രേസ് ലേറ്റുകള്‍ എന്നിവയടക്കം ഏഴു കോടി രൂപയുടെ സ്വര്‍ണമാണ് ഫുഗെ ധരിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News