Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് കേസിൽ നടൻ ഫഹദ് ഫാസിലിനെതിരെ വാഹനവകുപ്പ് വീണ്ടും കേസെടുത്തു. വ്യാജരേഖകൾ ചമച്ച് ഫഹദ് രണ്ടാം തവണയും ആഡംബര കാര്‍ വാങ്ങിയതിനാണ് കേസ്. പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ മുമ്പ് ഫഹദ് ഫാസിലിനെതിരെ അന്വേഷണം നടന്നിരുന്നു. അന്ന് ഫഹദ് 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു. ഈ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മറ്റൊരു കേസ് കൂടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒന്നരകോടിയോളം രൂപയുടെ ആഡംബര കാര്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിന് 30 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഫഹദ്ഫാസില്‍ വരുത്തിയതെന്നാണ് സൂചന. മോട്ടോര്‍ വാഹനവകുപ്പ് ഫഹദില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫഹദ് ഫാസിലിനോട് അന്വേഷിച്ചപ്പോൾ കാര്‍ കേരളത്തില്‍ ഉപയോഗിക്കുന്നില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ എറണാകുളത്ത് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫഹദിനെതിരെ ക്രൈംബ്രാഞ്ചിനോട് കേസെടുക്കാന്‍ ആവശ്യപ്പെടുകയും കാറിന്റെ നികുതി അടക്കാൻ ഫഹദിന് നിര്‍ദേശം നല്‍കുകയും ചെയ്യുകയായിരുന്നു.
Leave a Reply