Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് 25-ാം തീയതി മുതൽ സ്വകാര്യ ബസുകൾ പണിമുടക്കും. വേതനവർധന ആവശ്യപ്പെട്ടാണ് ബസ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം. .വേതന വര്‍ദ്ദന ആവശ്യപ്പെട്ടാണ് സമരം. ഡീല്‍ വില കുറച്ചിട്ടും ബസ്സുടമകള്‍ തൊഴിലാളികളുടെ വേതനം കൂട്ടാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചുരുങ്ങിയത് അന്‍പത് ശതമാനമെങ്കിലും വേതനം കൂട്ടണമെന്നാണ് ആവശ്യം.ഫെയര്‍സ്‌റ്റേജ് കാലാവധി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ല.
ഒരു വര്‍ഷം മുന്‍പ് സമരം ചെയ്തപ്പോള്‍ ദിവസവേതനം അറുപത് രൂപ കൂട്ടിയതല്ലാതെ തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കാന്‍ ബസ്സുടമകള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സമരസമിതി നോട്ടീസ് നൽകി.
Leave a Reply