Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : കൊച്ചിയിൽ രണ്ട് വർഷത്തോളം വ്യാജ ഡോക്ടർ ചമഞ്ഞ് പൈല്‍സ് ക്ലിനിക് നടത്തി വരികയായിരുന്ന ബംഗാളി യുവാവ് പോലീസ് റെയ്ഡില്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ നാദിയ രാജ്യനഗര് സ്വദേശി പ്രസന്‍ജിത്ത് മലാക്കര്‍ (32) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തിനെ തോപ്പുംപടിയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച പോലീസിന് പാരലല്‍ മെഡിക്കല്‍ പ്രാക്ടീസിന് അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇയാള്‍ കൈമാറിയെങ്കിലും പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു.ഒന്‍പതാം ക്ലാസ് തോറ്റ ഇയാൾ രണ്ട് വർഷത്തോളമായി വടുതല ഡോണ്‍ ബോസ്കോയ്ക്കു സമീപം ഒരു വീട് കേന്ദ്രീ കരിക്ലിനിക്ക് നടത്തി വരികയായിരുന്നു. ലോഹം തുരുമ്പെടുക്കാതിരിക്കാന്‍ പ്രൈമറായി അടിക്കുന്ന സിങ്ക് ഫോസ്ഫേറ്റും വെളിച്ചെണ്ണയും കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഉപയോഗിച്ചാണ് ഇയാള്‍ മൂലക്കുരുവിന് വിദഗ്ധ ചികിത്സ നടത്തിവന്നിരുന്നത്. ഡാല്‍ഡ പേസ്റ്റ് രൂപത്തിലാക്കിയും മരുന്നായി വിതരണം ചെയ്തിരുന്നു. 5,000 രൂപ വരെയാണ് ചികിത്സയ്ക്കായി ഇയാള്‍ രോഗികളില്‍ നിന്ന് ഈടാക്കിയിരുന്നത്.വ്യാജ ഡോക്ടറുടെ ചികിത്സയ്ക്കു വിധേയരായ ചിലര്‍ ഗുരുതരാവസ്ഥയില്‍ മറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.പുറത്തു പറയാനുള്ള മടി കാരണമാണ് രോഗം കൂടുതലായിട്ടും ആരും ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്താതിരുന്നതെന്നു പോലീസ് പറഞ്ഞു.രേഖകള്‍ പരിശോധിച്ച പോലീസിന് പാരലല്‍ മെഡിക്കല്‍ പ്രാക്ടീസിന് അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇയാള്‍ കൈമാറിയെങ്കിലും പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. പ്രസന്‍ജിത്ത് മലാക്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Leave a Reply