Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തിരുവനന്തപുരം പാറശാല കുന്നത്തുകാലില്‍ ക്വാറിയില്‍ അപകടം. അപകടത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. പാറ പൊട്ടിക്കുന്നതിനിടയിലാണ് അപകടം നടന്നത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്. എന്നാല്‍ നിരവധി പേര്‍ പാറയ്ക്കടിയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ക്വാറിയില്‍ പാറ പൊട്ടിക്കുന്നതിനിടെ ഒരു ഭാഗം മൊത്തമായി അടര്‍ന്നു വീണതാണ് അപകടത്തിന് കാരണമായത്. ക്വാറിയില്‍ ജോലിയിലുണ്ടായിരുന്നവരാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. എന്നാല്‍ ഇവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. കോട്ടയ്ക്കല്‍ സ്വദേശി അലോഷിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്വാറി.
നിരവധി പാറമടകള്‍ ഈ മേഖലകലില്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്‌ക്കെതിരേ നാട്ടുകാര്‍ നേരത്തേ തന്നെ പലതവണ പരാതിയുമായി രംഗത്തുവന്നിട്ടുണ്ടായിരുന്നു. ഇപ്പോള്‍ അപകടമുണ്ടായ ഈ ക്വാറിക്കെതിരേയും മുമ്പ് ഇവിടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്.
Leave a Reply