Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 4:32 pm

Menu

Published on October 15, 2016 at 2:21 pm

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്‌

quick-verification-against-mohanlal-in-elephant-tusk-case

കൊച്ചി : ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊമ്പ് കൈമാറിയവര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടു. ത്വരിത പരിശോധന നടത്തി നവംബര്‍ 22നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.

2011 ഡിസംബറിലാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് ആനക്കൊമ്പ് കണ്ടെടുത്തത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പിടികൂടിയത് യഥാര്‍ത്ഥ ആനക്കൊമ്പുകളാണെന്നും ഉടമസ്ഥാവകാശം മോഹന്‍ലാലിന്റെ പേരിലല്ലെന്നും തെളിയുകയായിരുന്നു. ലൈസന്‍സ് സുഹൃത്തുക്കളുടെ പേരിലാണെന്നും ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിക്കാന്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് താരം അപേക്ഷയും നല്‍കിയിട്ടുണ്ടായിരുന്നു.

എന്നാല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും 13 ജോഡി ആനക്കൊമ്പുകളാണ് റെയ്ഡില്‍ പിടികൂടിയതെന്നും ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ വ്യക്തമായി ധരിപ്പിച്ചിട്ടില്ലെന്നുമാണ് പൈതൃക മൃഗ സംരക്ഷണ സമിതിയുടെ സെക്രട്ടറി വി.കെ വെങ്കിടാചലം പറയുന്നത്. അഞ്ച് വര്‍ഷമായി തുടരുന്ന കേസിന് ഇതുവരെ വിശദമായ ചാര്‍ജ് ഷീറ്റ് പോലും സംസ്ഥാന വനം വകുപ്പ് നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News