Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി:ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ആണവ വികിരണ ചോർച്ച . തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ടർക്കിഷ് എയർലൈൻസിന്റെ ചരക്കു (കാർഗോ) വിമാനത്തിൽ കൊണ്ടുവന്ന റേഡിയോ ആക്ടീവ് ഉൽപന്നത്തിൽ നിന്നാണ് വികിരണം ചോർന്നത്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി (എൻഡിആർഎഫ്) പരിശോധന തുടങ്ങി. വിമാനത്താവളത്തിന്റെ കാർഗോ കോംപ്ലക്സിൽ കണ്ടെത്തിയ ചോർച്ച അടച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. കാർഗോ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോർട്ടിസ് ആശുപത്രിക്കു വേണ്ടിയുള്ള ഉൽപ്പന്നമായിരുന്നു ഇത്. ആശുപത്രി അധികൃതരെ സ്ഥലത്തേക്കു വിളിച്ചു വരുത്തിയിട്ടുണ്ട്. കാൻസർ രോഗികളെ ചികിൽസിക്കുന്നതിന് ആവശ്യമായ ഉൽപ്പന്നമാണ് ഡൽഹിയിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചോർച്ച യാത്രക്കാരെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആറ്റമിക് എനർജി ടീമും സ്ഥലത്തെത്തിയിട്ടുണ്ട്.
Leave a Reply