Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 10:03 am

Menu

Published on December 26, 2014 at 2:32 pm

ജാര്‍ഖണ്ഡില്‍ രഘുബര്‍ ദാസ് മുഖ്യമന്ത്രി

raghubar-das-to-be-new-jharkhand-chief-minister

റാഞ്ചി:ജാര്‍ഖണ്ഡില്‍ ബി.ജെ.പി നേതാവ് രഘുബര്‍ ദാസ് മുഖ്യമന്ത്രിയാകും. ഇന്നലെ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി യോഗമാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ഗിരിവര്‍ഗ്ഗക്കാരനല്ലാത്ത നേതാവാണ് രഘുബര്‍ ദാസ്. 34 ശതമാനം ആദിവാസി വിഭാഗമുള്ള ജാര്‍ഖണ്ഡില്‍ ഇതുവരെ ഉണ്ടായ മുഖ്യമന്ത്രമാരെല്ലാം ആദിവസി വിഭാഗത്തില്‍ നിന്നായിരുന്നു.81 സീറ്റില്‍ 42 സീറ്റ് നേടിയാണ് ബി.ജെ.പി ജാര്‍ഖണ്ഡില്‍ വിജയിച്ചത്. 2009-2010 കാലയളവില്‍ ജാര്‍ഖണ്ഡിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന രഘുബര്‍ ദാസ് ജംഷദ്​പൂര്‍ ഈസ്റ്റ്​ മണ്ഡലത്തില്‍ നിന്നും നാലു തവണ ബി.ജെ.പി ടിക്കറ്റില്‍ മ‍ത്സരിച്ചു വിജയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ പ്രമുഖ ബി.ജെ.പി നേതാവായ അര്‍ജുന്‍ മുണ്ടെ പരാജയപ്പെട്ടതോടെയാണ്​ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ രഘുബര്‍ദാസിന്റെ പേര് ഉയര്‍ന്നു വന്നത്​. ജാര്‍ഖണ്ഡിലെ ഇപ്പോ‍ഴത്തെ ബി.ജെ.പി ഉപാധ്യക്ഷന്‍ കൂടിയാണ്​ രഘുബര്‍ദാസ്.​

Loading...

Leave a Reply

Your email address will not be published.

More News