Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:52 pm

Menu

Published on August 6, 2014 at 5:25 pm

സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

rahul-attacks-bjp-govt-as-congress-seeks-debate-on-communal-violence

ന്യൂഡല്‍ഹി:  ലോക്‌സഭയില്‍ സ്പീക്കര്‍ക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്.ലോക്‌സഭയില്‍ സ്പീക്കര്‍ പക്ഷപാതം കാട്ടുകയാണെന്നും ഒരു വിഭാഗത്തിന്റെ ശബ്ദം മാത്രം കേട്ടാല്‍ മതിയെന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കെന്നും രാഹുല്‍ ആരോപിച്ചു.രാജ്യത്ത് വര്‍ഗീയസംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് സംബന്ധിച്ച് ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെയാണ് രാഹുല്‍ സ്പീക്കര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. രാഹുലിനൊപ്പം കോണ്‍ഗ്രസ് എം.പിമാരും പ്രതിപക്ഷ കക്ഷികളും ചേര്‍ന്നതോടെ ചോദ്യോത്തരവേള തടസപ്പെട്ടു.രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളില്ലെന്നാണ് ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാനുള്ള പ്രതിപക്ഷ ആവശ്യത്തിന് പാര്‍ലമെന്ററി കാര്യമന്ത്രി എം വെങ്കയ്യ നായിഡുവിന്റെ മറുപടി. അനാവശ്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്നും വെങ്കയ്യനായിഡു പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിനുള്ള അനുമതി നിേേഷദിച്ചതോടെയാണ് ബഹളം ആരംഭിച്ചത്.രാഹുല്‍ ഗാന്ധി അടക്കമുള്ള 20 എം.പിമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. എന്‍.സി.പി, ജെ.ഡി- യു, ആര്‍.ജെ.ഡി, ആര്‍.എസ്.പി, എ.എ.പി കക്ഷികളുടെ എംപിമാരും പ്രതിഷേധവുമായി രംഗത്തെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33