Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 13, 2025 5:00 pm

Menu

Published on April 5, 2014 at 10:14 am

രാഹുല്‍ ഗാന്ധി ഇന്ന്‌ കേരളത്തിൽ

rahul-gandhi-comes-to-kerala-for-election-campaign

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ പങ്കെടുക്കുവാനായി കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി  ഇന്ന്‌ കേരളത്തിലെത്തും.  കട്ടപ്പന, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍, കാസര്‍ഗോഡ്‌ എന്നിങ്ങനെ നാലു കേന്ദ്രങ്ങളില്‍ പ്രചരണയോഗങ്ങളില്‍ പങ്കെടുക്കും.കാസര്‍ഗോഡ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖിന്റെ പ്രചരണ യോഗമാണ്് രാഹുലിന്റെ സംസ്ഥാനത്തെ പ്രചരണപരിപാടികളില്‍ ആദ്യത്തേത്.മംഗലാപുരത്ത് നിന്നും ഹെലികോപ്ടറിലാണ് രാഹുല്‍ കാസര്‍ഗോടെത്തുന്നത്.കനത്ത സുരക്ഷയും രാഹുലിനായി കാസര്‍ഗോട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിക്കും.കാസര്‍ഗോഡ് നിന്നും നേരെ ഇടുക്കിയിലേക്കാണ് പോകുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനു വേണ്ടി അല്‍പനേരം. കട്ടപ്പനയിലെ യോഗത്തിനു ശേഷം ചെങ്ങന്നൂരില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനു ശേഷം ബന്ദു കൃഷ്ണയ്ക്കായി ആറ്റിങ്ങലിലേക്ക് പോകും.കോണ്‍ഗ്രസിന്റെ പ്രചരണത്തിനായി പ്രധാനമന്ത്രിയും സോണിയാഗാന്ധിയും കേരളത്തില്‍ എത്തുന്നുണ്ട്‌. നാളെ ആലപ്പുഴയില്‍ പ്രധാനമന്ത്രി പ്രചരണത്തില്‍ പങ്കെടുക്കും. മറ്റന്നാളാകും സോണിയാഗാന്ധിയുടെ സന്ദര്‍ശനം. കോഴിക്കോടും തൃശൂരുമാണ് സോണിയയുടെ പരിപാടികള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News