Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സ് അധ്യക്ഷനായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെയാണ് രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഡിസംബര്‍ 16നു ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെപ്പ് പരിപാടികള്‍ പൂര്‍ത്തിയാക്കിയത്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുല്ലപ്പള്ളി രാമചന്ദ്രന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്.
16ന് തന്നെ സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്തു സംസാരിക്കും. 19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ അധ്യക്ഷസ്ഥാന മാറ്റം അഘോഷമാക്കാനാണ് കോണ്‍ഗ്രസിന്റെ ഒരുക്കം. ഇതോടെ സ്വാതന്ത്രം ലഭിച്ചതിന് ശേഷം അധ്യക്ഷനാകുന്ന 17ാമത്തെ നേതാവായി രാഹുല്‍ ഗാന്ധി മാറും.
Leave a Reply