Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 8:16 pm

Menu

Published on April 6, 2015 at 5:28 pm

രാഹുല്‍ ഗാന്ധി കേരളത്തിൽ..?

rahul-gandhi-in-kerala

കൊച്ചി:  ഏറെ നാളുകളായി പാര്‍ട്ടിയില്‍ നിന്നും ലീവെടുത്ത്  അപ്രത്യക്ഷനായ  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി  കേരളത്തിലെന്ന്‌ അഭ്യൂഹം.ആയുര്‍വേദ ചികിത്സയ്‌ക്കായി കൊച്ചിയിലെ ഒരു റിസോര്‍ട്ടില്‍ രാഹുല്‍ എത്തിയിട്ടുണ്ടെന്നാണ്   സൂചന.  ജനവാസമില്ലാത്ത, ഇരുപത്‌ ഏക്കറോളം വളച്ചുകെട്ടിയ സ്‌ഥലത്തിനുള്ളിലെ റിസോര്‍ട്ടില്‍ രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെടെ നിരവധി വിഐപികളാണ്‌ സ്‌ഥിരം എത്താറുള്ളത്‌. പുറമേ നിന്നുള്ളവര്‍ക്ക്‌ കര്‍ശന നിയന്ത്രണവും ഉണ്ട്‌. രാഹുല്‍ ഇവിടെയുള്ള വിവരം പുറത്തുവിടരുതെന്ന്‌ ജീവനക്കാര്‍ക്ക്‌ കര്‍ശന വിലക്കുണ്ടെന്നാണ്‌ വിവരം. ഒരാഴ്ചയ്ക്കുള്ളില്‍ രാഹുല്‍ മടങ്ങുമെന്നാണ് കേള്‍ക്കുന്നത്. അതേസമയം രാഹുൽ കേരളത്തിലുണ്ടെന്നതിനെ  കുറിച്ച്  ഇതുവരെ ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.  രാഹുലിന്റെ വരവിനെ പറ്റിയോ ചികിത്സയെ പറ്റിയോ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിവില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News