Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കുന്നു. ഏതാനും ആഴ്ചകള്‍ മാത്രമാണ് അവധിയെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ഞായറാഴ്ചയായിരുന്നു രാഹുൽ അവധി ആവശ്യപ്പെട്ടത്. അവധി അനുവദിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.ഇതോടെ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തില്‍ രാഹുൽ ഉണ്ടാകില്ല. എപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിനു പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നൽകാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്.ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടർന്ന് രാഹുലിന് എതിരെ പരസ്യമായിട്ടല്ലെങ്കിലും കോണ്‍ഗ്രസില്‍ ചില നീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. ഈ സാഹചര്യത്തിലാണ് രാഹുൽ അവധിയെടുക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
Leave a Reply