Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:19 pm

Menu

Published on April 17, 2018 at 4:00 pm

രാജ്യത്തെ എടിഎമ്മുകൾ കാലി !! ഇന്ത്യയുടെ ബാങ്കിങ് സംവിധാനത്തെ മോഡി തകർത്തെന്ന് രാഹുൽ

rahul-gandhi-strikes-against-narendrapmodi-on-note-deficiency

ന്യൂഡൽഹി: രാജ്യത്തെ വൻകിട നഗരങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിൽ കറന്‍സി ക്ഷാമം. എടിമ്മുകളിൽ നിന്ന് പണം കിട്ടാതെ ജനം വലഞ്ഞു. എടിഎമ്മുകൾ കാലിയായതോടെ ചികിത്സാ ആവശ്യങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങൾക്ക് പണം കിട്ടാതെ ജനം വലഞ്ഞു. കച്ചവടക്കാരേയും ദൈനം ദിന പണമിടപാടുകാരെയും കറൺസ് ക്ഷാമം ദുരിതത്തിലാക്കി. ദില്ലിയിലെ ചിലയിടങ്ങളിലും എടിഎമ്മുകളിൽ പണമില്ല.

എന്നാൽ പെട്ടെന്ന് അസാധാരണമായ രീതിയിൽ ആളുകൾ പണം പിൻവലിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും ആവശ്യത്തിലധികം പണം ബാങ്കുകളിലും വിപണിയിലും ഉണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി അറിയിച്ചു.

അതെ സമയം രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തതാണ് ഇപ്പോഴത്തെ നോട്ടുക്ഷാമത്തിനു കാരണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു.

‘നോട്ടുനിരോധനത്തിലൂടെ രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ മോദി തകർത്തിരിക്കുന്നു. അതിനിടെ 30,000 കോടി രൂപയുമായി നീരവ് മോദി മുങ്ങിയതിനെക്കുറിച്ച് അദ്ദേഹം ഒന്നും മിണ്ടുന്നുമില്ല. രാജ്യത്തെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് 500, 1000 രൂപ നോട്ടുകൾ തട്ടിപ്പറിച്ച് നീരവിന്റെ പോക്കറ്റിലിട്ടു കൊടുക്കുകയാണു പ്രധാനമന്ത്രി ചെയ്തത്’– രാഹുൽ വിമർശിച്ചു.

നിലവിലെ സാഹചര്യത്തിൽ 1,25000 കോടി രൂപയുടെ പണം വിപണിയിലുണ്ടെന്നും പ്രതിസന്ധി മൂന്ന് ദിവസത്തിനകം പരിഹരിക്കുമെന്നും കേന്ദ്ര ധനമന്ത്രാലയം വിശദീകരിച്ചു. പണം കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്ന് പണമില്ലാത്ത സംസ്ഥാനങ്ങലിലേക്ക് കറൺസി എത്തിച്ച് പരിഹാരം കാണാനാണ് ശ്രമം.

Loading...

Leave a Reply

Your email address will not be published.

More News