Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:15 am

Menu

Published on December 12, 2013 at 12:22 pm

വിമാനാപകടത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി രക്ഷപെട്ടത് തലനാരിഴയ്ക്ക്‌

rahul-gandhis-jet-allowed-to-land-on-a-runway-with-still-aircraft

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു.രാഹുല്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ജെറ്റ്‌ വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവേ റണ്‍വേയിലേക്ക് ഒരു വ്യോമസേന വിമാനവും എത്തിയതാണ് അപകടസാധ്യതയുണ്ടാക്കിയത്.ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മിലുണ്ടാകാമായിരുന്ന കൂട്ടിയിടി കഷ്ടിച്ച് ഒഴിവായതോടെ തലനാരിഴക്കാണ് രാഹുല്‍ രക്ഷപെട്ടത്.ലാന്‍ഡിങ്ങിന് അനുമതി കിട്ടിയത് അനുസരിച്ച് രാഹുല്‍ സഞ്ചരിച്ചിരുന്ന വിമാനം റണ്‍വേയില്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്നു.ഈ സമയം വ്യോമസേനയുടെ ല്യൂഷിന്‍ വിമാനവും അതേ റണ്‍വേയിലുണ്ടായിരുന്നു.വ്യോമസേന വിമാനം അനുവദിച്ച സമയം കഴിഞ്ഞിട്ടും ടേക് ഓഫ് ചെയ്യാന്‍ വൈകിയതാണ് വലിയൊരു അപകടത്തിന്റെ വക്കില്‍ കാര്യങ്ങളെത്തിച്ചത്.റണ്‍വേയില്‍ നിന്ന് വ്യോമസേനയുടെ വിമാനം ടേക് ഓഫ് ചെയ്തില്ലെന്ന് അവസാനനിമിഷമാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മനസ്സിലാക്കിയത്.അപകടം മനസ്സിലാക്കിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ രാഹുലിന്റെ വിമാനത്തിന്റെ പൈലറ്റിനോട് ലാന്‍ഡ് ചെയ്യുന്നതിനിടെ അവസാന നിമിഷം ലാന്‍ഡിങ് ഒഴിവാക്കി പറക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത്.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്

Loading...

Leave a Reply

Your email address will not be published.

More News