Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിൻറെ അവസാനഘട്ട വോട്ടെടുപ്പിലെ പ്രചാരണം ഇന്ന് സമാപിക്കാനിരിക്കെ നരേന്ദ്രമോഡിയും കെജ്‌രിവാളും ഏറ്റുമുട്ടുന്ന മണ്ഡലമായ വാരണാസിയിൽ റോഡ് ഷോ യുമായി രാഹുൽ ഗാന്ധി എത്തി.ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അണിനിര്‍ത്തി രാവിലെ ഒമ്പത് മണിക്ക് തന്നെ രാഹുലിന്റെ റോഡ്‌ഷോ ആരംഭിച്ചു,രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ മോദി റോഡ് ഷോ നടത്തിയിരുന്നു. ഇതിനു മറുപടിയുമായാണു രാഹുല്‍ വാരണാസിയിലെത്തിരിക്കുന്നത്. അവസാന ഘട്ട വോട്ടെടുപ്പു നടക്കുന്ന ഇവിടെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മുകുള്‍ വാസ്നിക് തുടങ്ങിയവര്‍ രാഹുലിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. തുടര്‍ന്നു പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്തി അജയ് റായിയാണ്. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളും വാരണാസിയില്‍ ഇന്നലെ കൂറ്റന്‍ റോഡ്‌ഷോ നടത്തിയിരുന്നു.
Leave a Reply