Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 2:22 pm

Menu

Published on May 26, 2015 at 10:49 am

രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ട്

rahul-to-address-yc-rally-in-kozhikode-today

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും.കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതു സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. അവിടെ നിന്നും വെസ്റ്റ് ഹില്ലിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ പുറപ്പെടുന്ന രാഹുല്‍ നാലുമണിയോടെയായിരിക്കും കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുക.നഗറി(കടപ്പുറം)ലാണ് സമ്മേളനം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവി എംപി, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാപ്രസിഡണ്ട് അമരീന്ദര്‍ സിംഗ് രാജബ്രാര്‍, എ ഐ സി സി സെക്രട്ടറി ദീപക് ബാബരിയ തുടങ്ങിയ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് അധ്യക്ഷനായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News