Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സർക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ്കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യാഴാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബജറ്റിൽ എന്തൊക്കെ ചെയ്യുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആഭ്യന്തര ഡീസല്‍വില വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ ചരക്ക്-യാത്ര കൂലി കുറക്കില്ലെന്ന് റെയില്‍സഹമന്ത്രി മനോജ് സിന്‍ഹ വ്യക്തമാക്കിയിരുന്നു.പുതിയ തീവണ്ടികള്‍ പരിമിതമായിമാത്രം പ്രഖ്യാപിക്കുന്നതിനു കാരണമായി റെയില്‍വേ ചൂണ്ടിക്കാട്ടുന്നത് ഫണ്ടുകളുടെ അപര്യാപ്തതയാണ്. 676 പദ്ധതികളില്‍ 317 എണ്ണം മാത്രമാണു പൂര്‍ത്തിയായത്. ബാക്കിയുള്ളവ പൂര്‍ത്തിയാക്കാന്‍ 1,82,000 കോടി രൂപവേണം. ബുള്ളറ്റ് ട്രെയിന്‍ പോലുള്ള പദ്ധതികള്‍ക്ക് സ്വകാര്യനിക്ഷേപമാവശ്യമാണ് . നിരക്കുകളില്‍നിന്നല്ലാതെ വരുമാനം കണ്ടെത്തുന്നതിനുള്ള നിര്‍ദേശങ്ങളുമുണ്ടാകും. പരസ്യങ്ങള്‍വഴിയും തീവണ്ടികളെ ബ്രാന്‍ഡ് ചെയ്തും കൂടുതല്‍ പണം കണ്ടെത്താന്‍ മന്ത്രി ശ്രമിക്കും. തീവണ്ടികളിലെ ശുചിത്വത്തിനൂന്നല്‍നല്‍കുന്ന നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും. 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍കഴിയുന്ന കോച്ചുകളുടെ നിര്‍മാണം ബജറ്റില്‍ പ്രഖ്യാപിക്കും.ഇന്റര്‍സിറ്റി തീവണ്ടികളിലും എ.സി. കോച്ചുകളുള്‍പ്പെടുത്തും. രാജധാനി, ശതാബ്ദി തീവണ്ടികള്‍ക്കായി കൂടുതല്‍ സെറ്റ് കോച്ചുകള്‍ ലഭ്യമാക്കും. അതേസമയം. ബജറ്റിൽ സുപ്രധാന പദ്ധതികൾക്ക് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.ഇത്തവണ സബര്‍ബന്‍ റെയില്‍വേയ്ക്കായി കേന്ദ്രഫണ്ട് നീക്കി വെക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.പാലക്കാട് കോച്ച് ഫാക്ടറി,പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സിഗ്നലിങ് പരിഷ്‌കാരം തുടങ്ങിയവയും കേരളം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ റെയില്‍ ബജറ്റ് കേരളത്തിന് നല്‍കിയത് നിരാശ മാത്രമായിരുന്നു. 72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് 3 എണ്ണം മാത്രമായിരുന്നു.
Leave a Reply