Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:48 am

Menu

Published on October 7, 2013 at 10:49 am

റെയില്‍ യാത്രാനിരക്ക് വര്‍ധന ഇന്നു മുതല്‍:

rail-fare-rise-on-monday

ന്യൂഡല്‍ഹി: റെയില്‍വേയുടെ പുതുക്കിയ ടിക്കറ്റ് നിരക്ക് ഇന്നു മുതല്‍. രണ്ടുശതമാനമാണ് നിരക്ക് വര്‍ധന. ആദ്യ 75 കിലോമീറ്റര്‍ ദൂരം നിരക്ക് വര്‍ധന ബാധകമാകില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സ്ളീപ്പര്‍ ക്ളാസ്, എ.സി ടിക്കറ്റ് നിരക്കുകള്‍ക്കാണ് വര്‍ധന പ്രധാനമായും ബാധകമാവുക. സീസണ്‍ ടിക്കറ്റുകാര്‍ക്കും വര്‍ധന ബാധകമാകില്ല. സെക്കന്‍ഡ് ക്ളാസ് മെയില്‍, എക്സ്പ്രസ് ട്രെയിനുകളിലെ സ്ളീപ്പര്‍ ക്ളാസ് യാത്രക്കാര്‍ക്ക് അഞ്ചുമുതല്‍ 15 രൂപ വരെയാണ് വര്‍ധന. ത്രീ ടയര്‍ എ.സിയില്‍ 30 രൂപയും ടൂ ടയര്‍ എ.സിയില്‍ 40 രൂപയുമാണ് കുറഞ്ഞ വര്‍ധന. ഫസ്റ്റ്ക്ളാസ് എ.സിയില്‍ 65 രൂപയാണ് ഏറ്റവും കുറഞ്ഞ വര്‍ധന. നേരത്തെ റിസര്‍വ് ചെയ്ത യാത്രക്കാര്‍ അധികത്തുക അടക്കേണ്ടിവരും.
യാത്രാനിരക്കിനൊപ്പം റെയില്‍വേ ചരക്കുകൂലികൂടി ഉയര്‍ത്തിയതോടെ മലയാളിക്ക് ഇരുട്ടടിയായി. ചരക്കുകൂലി കുത്തനെ വര്‍ധിപ്പിച്ചത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ രൂക്ഷമായ വിലക്കയറ്റത്തിന് വഴിവെക്കും.
ചരക്കുകൂലിയില്‍ 1.7 ശതമാനം വര്‍ധനവാണ് വരുന്നതെങ്കിലും ഒക്ടോബര്‍ ഒന്ന് മുതല്‍ എല്ലാ ചരക്കുകള്‍ക്കും 15 ശതമാനം തിരക്കുകാല ലെവി ചുമത്തുന്നുണ്ട്. അതോടൊപ്പം പുതിയ വര്‍ധനകൂടി വരുമ്പോള്‍ ചരക്കുനീക്കത്തിന് ഭീമമായ വര്‍ധനയാണുണ്ടാവുക. ഒക്ടോബര്‍ 10 മുതലാണ് വര്‍ധന നിലവില്‍ വരിക.
അടിക്കടിയുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് അവശ്യ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ സംസ്ഥാനത്ത് വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ ഇരുട്ടടി. ഇത് ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും നടുവൊടിക്കും. പച്ചക്കറി, ഭക്ഷ്യധാന്യം എന്നിവയുള്‍പ്പെടെ സംസ്ഥാനം വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്. ദല്‍ഹി, മുബൈ, ബംഗളൂരു, ചെന്നൈ, ആന്ധ്രപ്രദേശ് തുടങ്ങിയ പ്രധാന പട്ടണങ്ങളില്‍ നിന്ന് ദിനംപ്രതി ടണ്‍കണക്കിന് ചരക്കുകളാണ് സംസ്ഥാനത്തെത്തുന്നത്. മുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു ടണ്‍ ചരക്കെത്തിക്കുന്നതിന് മുമ്പുണ്ടായിരുന്നതില്‍ നിന്ന് 1000 രൂപവരെ അധികം നല്‍കേണ്ടിവരും. സീസണ്‍, വികസന നിരക്കുകള്‍ ഇതിന് പുറമെ വേണ്ടിവരും.

Loading...

Leave a Reply

Your email address will not be published.

More News