Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 11:19 pm

Menu

Published on December 27, 2014 at 10:16 am

കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം

rail-traffic-restrictions-on-the-kozhikode-kannur-route

കണ്ണൂർ : മാഹിക്കും തലശേരിക്കുമിടയിൽ റെ‍യിൽവേ പാളത്തിൽ ഗാർഡറുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ കോഴിക്കോടിനും കണ്ണൂരിനുമിടയിൽ ശനി, ഞായർ ദിവസങ്ങളിൽ തീവണ്ടികൾക്കു നിയന്ത്രണം.  ചില ട്രെയിന്‍ പൂര്‍ണമായും ചിലത് ഭാഗികമായും സര്‍വീസ് റദ്ദാക്കും. രാവിലെ 11 മുതല്‍ വൈകീട്ട് ആറുമണി വരെയാണ് പണി നടക്കുന്നത്.56657 കോഴിക്കോട് കണ്ണൂർ പാസഞ്ചർ രണ്ടുദിവസത്തേക്ക് റദ്ദാക്കി. 56654 മംഗളൂരു കോഴിക്കോട് പാസഞ്ചർ, 56603 തൃശൂർ കണ്ണൂർ പാസഞ്ചർ, 56602 കണ്ണൂർ ഷൊർണൂർ പാസഞ്ചർ, 56324 മംഗളൂരു കോയമ്പത്തൂർ പാസഞ്ചർ, 56323 കോയമ്പത്തൂർ മംഗളൂരു പാസഞ്ചർ,16305 എറണാകുളം കണ്ണൂർ ഇൻറർസിറ്റി എക്‌സ്പ്രസ് എന്നിവ കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 16306 കണ്ണൂർ എറണാകുളം ഇൻറർസിറ്റി എക്‌സ്പ്രസ് ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂരിനു പകരം കോഴിക്കോട് നിന്നായിരിക്കും പുറപ്പെടുക.16606 നാഗർകോവിൽ മംഗളൂരു ഏറനാട് എക്‌സ്പ്രസ് 50 മിനിറ്റും 16650 നാഗർകോവിൽ മംഗളൂരു പരശുറാം എക്‌സ്പ്രസ് 87 മിനിറ്റും രണ്ടുദിവസവും മാഹി സ്റ്റേഷനിൽ പിടിച്ചിടും. 12217 കൊച്ചുവേളി ചത്തിസ്ഗഢ് സമ്പർക്ക ക്രാന്തി എക്‌സ്പ്രസ് ശനിയാഴ്ച മാഹിയിൽ 35 മിനിറ്റും 12202 കൊച്ചുവേളി ലോകമാന്യ തിലക് ഗരീബ്രഥ് ഞായറാഴ്ച 35 മിനിറ്റും 16859 ചെന്നൈഎഗ്മോർ എക്‌സ്പ്രസ് ശനിയും ഞായറും 25 മിനിറ്റ് വീതവും മാഹി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടും. 56652 കണ്ണൂർ കോഴിക്കോട് പാസഞ്ചർ ശനി, ഞായർ ദിവസങ്ങളിൽ 50 മിനിറ്റ് വൈകി മാത്രമേ കണ്ണൂരിൽ നിന്ന് പുറപ്പെടൂ. 22609 മംഗളൂരു കോയമ്പത്തൂർ ഇൻറർസിറ്റി എക്‌സ്പ്രസ് ശനിയും ഞായറും 18 മിനിറ്റ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News