Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 2:38 pm

Menu

Published on September 22, 2016 at 8:10 am

റെയില്‍വെ ബജറ്റ് ഇനിയില്ല; പൊതുബജറ്റില്‍ ലയിപ്പിക്കണമെന്ന ശുപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

railway-budget-presented-for-92-years-merged-with-union-budget

ന്യൂഡല്‍ഹി: റെയില്‍വെ ബജറ്റിനെ പൊതുബജറ്റില്‍ ലയിപ്പിക്കണമെന്ന ശുപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം.ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.ബജറ്റ് തീയതി മുന്‍കൂട്ടി തീരുമാനിക്കുന്നതിനും കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയതായി ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.92 വര്‍ഷമായി നിലവില്‍ നിന്ന രീതിയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റുന്നത്.പൊതുബജറ്റിനോടൊപ്പം ലയിപ്പിച്ചാലും റെയില്‍വേയുടെ സ്വയംഭരണ സ്വഭാവം തുടരുമെന്ന് ധനമന്ത്രി വിശദീകരിച്ചു. ഒറ്റ ധനവിനിയോഗ ബില്‍ മാത്രമേ ഉണ്ടാവൂ. എന്നാല്‍ റെയില്‍വേയുടെ ബജറ്റ് നിര്‍ദേശങ്ങളെക്കുറിച്ച് പഴയതുപോലെ സമഗ്രചര്‍ച്ച നടക്കും. റെയില്‍വേ മന്ത്രാലയം ധനമന്ത്രാലയത്തിന് ലാഭവിഹിതം കൊടുക്കുന്ന ഏര്‍പ്പാട് ഇല്ലാതാകും. ബ്രിട്ടീഷ് ഭരണ കാലത്ത് ആരംഭിച്ച രീതി മാറ്റണമെന്ന് നിതി ആയോഗ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവും ഇതിനോട് യോജിച്ചു. ഇതു പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. മാര്‍ച്ച് 31നകം മുഴുവന്‍ ധനകാര്യ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News