Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 12:18 pm

Menu

Published on June 21, 2014 at 11:10 am

റെയിൽവേ യാത്രാ നിരക്ക് വർദ്ധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂണ്‍ 25 മുതൽ

railway-passenger-fare-increased-by-14-2-per-cent

ന്യൂഡല്‍ഹി : റെയിൽവേ യാത്രാ നിരക്ക് വർദ്ധിപ്പിച്ചു.പുതുക്കിയ നിരക്ക് ഈ മാസം 25 മുതല്‍ പ്രാബല്യത്തില്‍ വരും.യാത്രാ നിരക്ക് 14.2 ശതമാനവും ചരക്ക് കൂലി 6.5 ശതമാനവുമാണ് വർദ്ധിപ്പിച്ചത്.കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടക്കാല ബജറ്റില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ തീരുമാനം താൽക്കാലത്തേക്ക് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.ആ തീരുമാനം നടപ്പിൽ വരുത്തുകയാണ് ഇപ്പോൾ എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.ഇനിയും നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ റെയില്‍വെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.ഈ വർദ്ധനവിലൂടെ 8000 കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.അടുത്ത മാസം റെയില്‍വെ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സാധാരണക്കാരൻറെ നടുവൊടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിൻറെ ഈ പുതിയ തീരുമാനം. റെയിൽവേ യാത്രാ നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധങ്ങളുമായി പല രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News