Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 4:31 am

Menu

Published on May 13, 2015 at 1:05 pm

ഗൂഗിള്‍ മാപ്പില്‍ ഇനി മുതല്‍ ട്രെയിന്‍ സമയവും അറിയാം…!

railway-schedules-now-on-google-maps

ഗൂഗിള്‍ മാപ്പുകളിലൂടെ ഇനി ട്രെയിന്‍ സമയവും അറിയാം. ഗൂഗിള്‍ മാപ്പിലെ ഗൂഗിള്‍ ട്രാന്‍സിറ്റ് ഫീച്ചര്‍വഴിയാണ് ഈ സേവനം ലഭ്യമാവുന്നത്. 12000 ട്രെയിനുകളുടെ റൂട്ടുകള്‍ വിവരങ്ങള്‍ക്ക് പുറമെ അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പൂനെ എന്നീ നഗരങ്ങളിലെ ബസ്, മെട്രോ റൂട്ടുകളും ഗൂഗിള്‍ ട്രാന്‍സിറ്റ് വഴി അറിയാം. ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട്ട് ഫോണുകളില്‍ ഗൂഗിള്‍ മാപ്പ് ആപ്പുകളിലും ഡെസ്‌ക്ടോപുകളിലും ഈ സൗകര്യം ലഭ്യമാണ്.ഗൂഗിള്‍ മാപ്പില്‍ ദിശ കണ്ടെത്തുന്ന സങ്കേതത്തില്‍തന്നെയാണ് ട്രാന്‍സിറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ്മാര്‍ഗം ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള സമയം കണ്ടെത്തുന്ന ഐക്കണിനു സമീപം ബസിന്റെ ഐക്കണിലാണ് ട്രാന്‍സിറ്റ് ചേര്‍ത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്ത് അറിയേണ്ട സ്ഥലം ടൈപ്പ് ചെയ്തു കൊടുത്താല്‍ അതുവഴി കടന്നുപോകുന്ന മുഴുവന്‍ ട്രെയിനുകളുടെയും സമയം കാണാന്‍ സാധിക്കും. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കുള്ള ട്രെയിനുകളേതൊക്കെയാണ് എന്നും ഇതിലൂടെ അറിയാന്‍ കഴിയും. ഇതിനായി ഓരോ സ്‌റ്റേഷനും സ്ഥിതിചെയ്യുന്ന പ്രദേശത്തു കാണിച്ചിരിക്കുന്ന ട്രെയിനിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ആ സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകളുടെ പട്ടികയും അറിയാൻ കഴിയും.ആഗോളതലത്തില്‍ 2,800 നഗരങ്ങളിലെ ഒരു മില്യണിലധികം സ്ഥലങ്ങളിലേക്കുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം ഗൂഗിള്‍ മാപ്പു നല്‍കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News