Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:12 am

Menu

Published on November 2, 2018 at 9:43 am

ഇനി സാധാരണ ട്രെയിൻ ടിക്കറ്റും മൊബൈലിൽ എടുക്കാം

railway-ticket-booking

പാലക്കാട് : ഇന്ത്യയിലെവിടേക്കും റിസർവർവേഷനൊഴികെയുള്ള സാധാരണ റെയിൽവേ ടിക്കറ്റുകൾ ഇനി മൊബൈൽ ഫോൺവഴി എടുക്കാം. നേരത്തേ അതത് റെയിൽവേ സോണിനകത്ത് യാത്രചെയ്യാനുള്ള ടിക്കറ്റെടുക്കാൻ മാത്രമായിരുന്നു സംവിധാനം. “utsonmobile” എന്ന ആപ്പ് വഴിയുള്ള സേവനം വ്യാഴാഴ്ചമുതൽ രാജ്യവ്യാപകമാക്കി.

യാത്ര തുടങ്ങുന്ന റെയിൽവേ സ്റ്റേഷന്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽനിന്ന് ടിക്കറ്റ് എടുക്കാം. എന്നാൽ, റെയിൽവേ പ്ലാറ്റ്ഫോമിന്റെയോ തീവണ്ടിയുടെയോ 25 മീറ്റർ ചുറ്റളവിൽനിന്ന് എടുക്കാനുമാവില്ല. ടിക്കറ്റെടുക്കാതെ തീവണ്ടിയിൽ കയറി പിന്നീട് പരിശോധകരെ കാണുമ്പോൾ ടിക്കറ്റ് എടുക്കുന്നത് ഒഴിവാക്കാനാണിത്.

* ആൻഡ്രോയിഡ് പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ, വിൻഡോസ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം
* യാത്രക്കാരൻ പേരും ഫോൺ നമ്പറും മറ്റു വിവരങ്ങളും ആപ്പിൽ രജിസ്റ്റർ ചെയ്യണം.
* റെയിൽവേയുടെ ആർ-വാലറ്റിൽ പണം നിക്ഷേപിച്ചശേഷം ഏതു റെയിൽവേ സ്റ്റേഷനിൽനിന്നും പ്ലാറ്റ്‌ഫോമിൽ കയറുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം.
* റെയിൽവേ സ്റ്റേഷനിലെത്തിയാൽ അവിടെ പതിച്ചിട്ടുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്തും ടിക്കറ്റെടുക്കാനാകും
* ടിക്കറ്റ് പരിശോധകന് മൊബൈലിൽ വന്ന ടിക്കറ്റ് കാണിക്കാം. ടിക്കറ്റിന്റെ പ്രിന്റ് പ്ലാറ്റ്‌ഫോമിലുള്ള മെഷീനിൽനിന്ന് എടുക്കാനുമാകും

മൊബൈലിൽ ടിക്കറ്റ് എടുത്താലും നേരത്തേ സ്റ്റേഷനിലെ ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെൻഡിങ് യന്ത്രത്തിലോ കൗണ്ടറിലോചെന്ന് പ്രിൻറ് എടുക്കണമായിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ പ്രിന്റ് എടുക്കണമെന്ന നിബന്ധന ഒഴിവാക്കി. മൊബൈലിൽ ടിക്കറ്റ് കാണിച്ചാൽ മതി. വേണമെങ്കിൽ പ്രിന്റ് എടുക്കുകയും ചെയ്യാം. മൊബൈൽ ഓഫാകുക, നഷ്ടപ്പെടുക, മറ്റ് സാങ്കേതിക പ്രശ്നങ്ങൾ എന്നിവമൂലം പരിശോധകനെ ടിക്കറ്റ് കാണിക്കാൻ പറ്റാത്ത സാഹചര്യങ്ങളുണ്ടാവാറുണ്ട്. അങ്ങനെവന്നാൽ ടിക്കറ്റെടുത്ത മൊബൈൽ നമ്പർ നൽകിയാൽ ടിക്കറ്റ് പരിശോധിക്കാനുള്ള ആപ്പ് നൽകുന്നുണ്ട്. എന്നാൽ, ഇത് പൂർണമായിട്ടില്ല.

ചില റൂട്ടുകളിൽ ടിക്കറ്റ് കിട്ടാത്ത പ്രശ്നമുണ്ട്. കോയമ്പത്തൂരിൽനിന്ന് പൊള്ളാച്ചി വഴി പാലക്കാട്ട് റൂട്ടിലേക്ക് ടിക്കറ്റ് ലഭ്യമല്ല. എന്നാൽ, കോയമ്പത്തൂരിൽനിന്ന് പാലക്കാട് വഴി പൊള്ളാച്ചി ഭാഗത്തേക്ക് കിട്ടുന്നുണ്ട്. കേന്ദ്രീകൃത സംവിധാനത്തിൽ റൂട്ട് ഉൾപ്പെടുത്തിയാൽ പ്രശ്നം തീരും. ഇത്തരം പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.

UTS
മുംബൈ ലോക്കൽ ട്രെയിൻ യാത്രക്കാർക്കായി നാലുവർഷം മുമ്പാണ് റെയിൽവേ യു.ടി.എസ്. ആപ്പ് പുറത്തിറക്കിയത്. പിന്നീട് ഡൽഹിയിലും ചെന്നൈയിലും പരീക്ഷിച്ച് വിജയിച്ചതോടെ രാജ്യവ്യാപകമാക്കി.

Loading...

Leave a Reply

Your email address will not be published.

More News