Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താന്‍ റെയിൽവേയുടെ ഒരുങ്ങുന്നു.തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലെ യാത്രക്കാരെ മാത്രമാവും വീഡിയോയില്‍ പകര്‍ത്തുക. റെയില്‍വേയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.റെയില്‍ വേ പോലീസ് സേനയ്ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ ഒരു കമാന്‍ഡോ ട്രെയിനിംഗ് സെന്ററും റെയില്‍ വേ തുടങ്ങും. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകളില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച പോലീസുകാരെയായിരിക്കും നിയമിക്കുക. റെയില്‍ വേ മന്ത്രി സുരേഷ് പ്രഭുവാണിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സുരക്ഷാസേനയില്‍ വനിതാ പൊലീസിന്റെ സാന്നിധ്യം വര്‍ധിപ്പിക്കും. കോച്ചുകളില്‍ സിസിടിവി സ്ഥാപിക്കാനും ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply