Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 11:16 am

Menu

Published on October 5, 2018 at 10:04 am

കനത്ത മഴക്ക് സാധ്യത ; ഇടുക്കി അണക്കെട്ട് തുറക്കും

rain-continues-dam-shutter-opens-shortly-heavy-rain

തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു. ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കുന്നതിനുള്ള നടപടികൾ കെഎസ്ഇബി തുടങ്ങി. ചെറുതോണി അണക്കെട്ടിൽ കൺട്രോൾ റൂം ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. അണക്കെട്ടിന്റെ ഷട്ടറുകളിലൂടെ സെക്കൻഡിൽ 50000 ലീറ്റർ വെള്ളം പുറത്തേക്കൊഴുക്കാനാണു ആലോചന. അഞ്ചു ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ മാത്രം 40 സെന്റീമീറ്റർ ഉയർത്താനാണു നീക്കം. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ മറ്റു ഷട്ടറുകളും ഉയർത്തും. ഇന്നു 10 ന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. ചൊവ്വ രാവിലെ 2387.66 അടിയായിരുന്നു ജലനിരപ്പ്. സംഭരണയിൽ ഇപ്പോൾ 83 ശതമാനം വെള്ളമുണ്ട്. 2403 അടിയാണു അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

കക്കയം അണക്കെട്ട് ഉച്ചയ്ക്ക് രണ്ടിനു തുറക്കും. പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര അണക്കെട്ടുകവുടെ ഷട്ടറുകൾ കൂടുതലുയർത്തും. കുറ്റ്യാടിപ്പുഴ, തൊടുപുഴയാർ, മുതിരപ്പുഴയാർ തീരങ്ങളില്‍ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. അതിനിടെ ഇടുക്കി ജില്ലയിൽ രാത്രി 7 മണിക്കും രാവിലെ 7 മണിക്കും ഇടയിൽ മലയോര മേഖലയിൽ ഇന്നു മുതൽ യാത്രാ നിയന്ത്രണം ഉറപ്പുവരുത്തുമെന്ന് ഇടുക്കി കലക്ടർ കെ. ജീവൻബാബു പറഞ്ഞു. ജില്ലയിൽ വിനോദസഞ്ചാരം (നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പെടെ), അഡ്വഞ്ചർ ടൂറിസം, ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ പൂർണമായി നിരോധിച്ചു. മഴയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ‘ലൈവ് അപ്ഡേറ്റ്സി’ൽ വായിക്കാം.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 131.3 അടിയായി ഉയർന്നു. വൃഷ്ടിപ്രദേശത്ത് മഴ കൂടിയതാണു കാരണം. ന്യൂനമർദത്തിന്റെ സഞ്ചാരപാത ഇന്നു വൈകിട്ടോടെ വ്യക്തമാകും. മറ്റന്നാളോടെ ഇത് അതിശക്തമായ ന്യൂനമർദമോ ചുഴലിക്കാറ്റോ ആയി മാറാം. ഇടുക്കിയിൽ ഇന്നും നാളെയും എട്ടിനും ഓറഞ്ച് അലർട്ടുണ്ട്. പാലക്കാട്ടും എട്ടിന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ടുണ്ട്.

നെയ്യാർ, അരുവിക്കര, പേപ്പറ (മൂന്നും തിരുവനന്തപുരം), മാട്ടുപെട്ടി, പൊൻമുടി (ഇടുക്കി), പെരിങ്ങൽക്കുത്ത്, ചിമ്മിനി, പീച്ചി, ഷോളയാർ (നാലും തൃശൂർ), മംഗലം, പോത്തുണ്ടി (രണ്ടും പാലക്കാട്) എന്നി ഡാമുകൾ നിലവിൽ തുറന്നു. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദവും ചുഴലിക്കാറ്റും നേരിടാൻ തയാറെടുത്തു കേരളം. മറ്റന്നാൾ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കിക്കു പുറമേ മലപ്പുറത്തുകൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Loading...

Leave a Reply

Your email address will not be published.

More News