Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 10, 2026 5:46 pm

Menu

Published on September 25, 2018 at 10:52 am

ഇന്നും നാളെയും കേരളത്തിൽ കനത്ത മഴക്ക് സാധ്യത

rain-in-kerala-predicts-rain-for-two-days-yellow-alert-issued

ഇന്നും നാളെയും കേരളത്തിൽ കനത്ത മഴക്ക് സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ 27 വരെ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 13 സെ.മീ. വരെ മഴ പെയ്യാനിടയുണ്ട്. ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടങ്ങൾക്കു ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. അടിയന്തരസാഹചര്യം നേരിടാൻ തയാറെടുപ്പുകൾ നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മഴ ശക്തമായി തുടർന്നാൽ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ 30 സെന്റിമീറ്റർ വരെ ഉയർത്തുമെന്ന് അധികൃതർ സൂചന നൽകി. പറമ്പിക്കുളം അണക്കെട്ടിൽ രണ്ടും ആളിയാറിൽ അഞ്ചടിയും ജലനിരപ്പു താഴ്ത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ 5 മുതൽ 12 സെന്റിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണു യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂർ കൺട്രോൾ റൂമുകൾ തുറന്നു.

ഇന്നലെ ശബരിമലയിൽ 9.3 സെന്റിമീറ്റർ മഴ പെയ്തു. ഡാമുകളിൽ പ്രത്യേക ജാഗ്രതാ നിർദേശമില്ല. ഇടുക്കിയിൽ പൊന്മുടി ജലസംഭരണിയിൽ നിന്ന് 25നു രാവിലെ 10 മുതൽ രണ്ടു ഷട്ടറുകൾ തുറന്നു സെക്കൻഡിൽ 45,000 ലീറ്റർ വെള്ളം മുതിരപ്പുഴയാറിലേക്കു തുറന്നുവിടുന്നതിനു ജില്ലാ കലക്ടർ കെഎസ്ഇബിക്ക് അനുമതി നൽകി.

Loading...

Comments are closed.

More News