Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 5:24 am

Menu

Published on November 19, 2015 at 9:51 am

തെക്കന്‍ കേരളത്തില്‍ കനത്ത മഴ

rain-lashes-southern-kerala

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച കാലത്തും തുടരുകയാണ്.ശബരിമല സന്നിധാനത്തും പമ്പയിലും തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴ കാരണം ഇവിടത്തെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ആരോഗ്യ സര്‍വകലാശാല വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയ്ക്ക് മാറ്റമില്ല.കനത്ത മഴയെ തുടർന്ന് തിരുവന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.രണ്ട് ദിവസമായി തലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ബുധനാഴ്ച രാത്രി പത്തരയോടെ തുടങ്ങിയ മഴ നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ വെള്ളം കയറാൻ ഇടയാക്കി. കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News