Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:54 am

Menu

Published on June 12, 2019 at 3:02 pm

തീരദേശങ്ങളിൽ കടലാക്രമണം ; മലപ്പുറത്ത് നൂറിലധികം വീടുകൾ ഒഴിഞ്ഞു

rain-trolling-ban-fisherman-in-trouble

തിരുവനന്തപുരം: മഴയും ചുഴലിക്കാറ്റും ട്രോളിങ് നിരോധനവും ഒന്നിച്ചെത്തിയതോടെ പ്രളയകാലത്തു കേരളത്തിന്റെ രക്ഷകരായ മൽസ്യത്തൊഴിലാളികൾ വറുതിയിൽ. തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷമായതോടെ എവിടെ തലചായ്ക്കുമെന്നു പോലും പലർക്കും നിശ്ചയമില്ല.

കേരളത്തെ ഒന്നടങ്കം പ്രളയം വിഴുങ്ങിയതോടെ രക്ഷാകരം നീട്ടിയെത്തിയത് മൽസ്യത്തൊഴിലാളികൾ ആയിരുന്നു. കേടുപാടുകളും ബുദ്ധിമുട്ടും നോക്കാതെ വള്ളവുമായി അവർ രംഗത്തിറങ്ങി. ഇതോടെ ആയിരങ്ങളാണ് ജീവനിലേക്ക് വീണ്ടും അടുത്തെത്തിയത്. എന്നാൽ മഴയും ട്രോളിങ് നിരോധവും ആയതോടെ കേരളത്തിന്റെ സൈന്യമെന്ന് എല്ലാവരും വിളിച്ച മൽസ്യത്തൊഴിലാളികൾ കഷ്ടത്തിലായി.

കടല്‍ക്ഷോഭം കനത്തതോടെ തെങ്ങുകൾ കടപുഴകുന്നത് തീരത്തെ പതിവു കാഴ്ചയാണ്. മലപ്പുറത്ത് മാത്രം 100ന് അടുത്ത് വീടുകൾ ജനം ഒഴിഞ്ഞു. ന്യൂനമർദ്ദത്തെ തുടർന്ന് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരങ്ങളിൽ ഇതാണ് അവസ്ഥ. ഒരു കൈ സഹായമില്ലാതെ കേരളത്തിന്റെ സൈന്യത്തിന് രക്ഷപെടാൻ സാധിക്കാത്ത സ്ഥിതിയാണ്. ചെയ്തു തന്ന സഹായങ്ങൾക്കുള്ള നന്ദിയായിട്ടെങ്കിലും ഇവരെ ഈ ദുരിതകാലത്ത് നമുക്ക് ചേർത്തു നിർത്താം.

Loading...

Leave a Reply

Your email address will not be published.

More News