Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനുള്ള വ്യക്തമായ സൂചനയുമായി നടന്‍ രജനീകാന്ത്. കോടാമ്പക്കത്ത് നടക്കുന്ന തന്റെ ആരാധക സംഗമത്തിലാണ് തന്റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 31ന് പുതുവര്‍ഷത്തലേന്ന് വ്യക്തമാക്കുമെന്ന് രജനികാന്ത് പറഞ്ഞത്.
എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം ഇന്നത്തെ ആരാധക സംഗമത്തിലുണ്ടാവുമെന്ന പ്രതീക്ഷയില്‍ ദേശീയ മാധ്യമങ്ങളുടെ വന്‍ നിര തന്നെ കോടമ്പാക്കത്ത് തമ്പടിച്ചിട്ടുണ്ട്.
താന്‍ രാഷ്ട്രീയത്തില്‍ പുതുതല്ല, രാഷ്ട്രീയത്തില്‍ എത്താന്‍ വൈകുകയായിരുന്നു. രാഷ്ട്രീയ പ്രവേശനമെന്നത് വിജയ തുല്യമാണ്. അതിനാല്‍ തന്നെ തീരുമാനം ഡിസംബര്‍ 31ന് അറിയിക്കും, രജനി വ്യക്തമാക്കി.
യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണം; അതിന് ജനപിന്തുണ മാത്രമല്ല തന്ത്രങ്ങളും വേണമെന്നും രജനി കൂട്ടിച്ചേര്‍ത്തു. തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ താല്‍പ്പര്യം മാധ്യമങ്ങള്‍ക്കാണെന്നും പ്രസംഗത്തിനിടെ രജനി പറഞ്ഞു.
കൃത്യമായ രാഷ്ട്രീയ പ്രവേശനമുന്നൊരുക്കത്തോടെയാണ് രജനി കോടാമ്പക്കത്ത് തന്റെ ആരാധകരെ അഭിസംബോധന ചെയ്തതെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
യുദ്ധം വരുമ്പോള്‍ നമുക്കതിനെ ഒരുമിച്ച് നേരിടാമെന്നാണ് മെയ് മാസത്തില്‍ ആരാധകരെ അഭിസംബോധന ചെയ്തു കൊണ്ട് രജനി സംസാരിച്ചത്. ഇത്തരത്തില്‍ രാഷ്ട്രീയ പ്രവശനത്തെ കുറിച്ച് നിരവധി സൂചനകള്‍ രജനികാന്ത് കഴിഞ്ഞ കുറെക്കാലങ്ങളായി നല്‍കി വരുന്നുണ്ട്.
സിനിമയിലെ പൂര്‍വ്വകാലത്തെകുറിച്ചാണ് രജനി ആരാധകരോട് കൂടുതലും സംസാരിച്ചത്. 18 ജില്ലകളില്‍ നിന്നായുള്ള ആയിരക്കണക്കിന് ആരാധകരാണ് രജനിയുടെ പ്രസംഗം കേള്‍ക്കാനെത്തിയത്.
Leave a Reply