Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:17 am

Menu

Published on April 19, 2014 at 10:42 am

രാജസ്ഥാന്‍ റോയല്‍സിന് നാലു വിക്കറ്റ് ജയം

rajasthan-clinch-4-wicket-thriller-against-hyderabad-in-ipl-7

അബൂദാബി:ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. ഹൈദരാബാദ് സണ്‍റൈസേഴ്സിനെ നാലു വിക്കറ്റിന് തോല്‍പിച്ചാണ് മുന്‍ ചാമ്പ്യന്മാര്‍ ഏഴാം സീസണിലെ പോരാട്ടത്തിന് തുടക്കം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 133 റണ്‍സെടുത്തിരുന്നു. ഇതാണ് വെറും മൂന്ന് പന്തുകള്‍ ശേഷിക്കെ രാജസ്ഥാന്‍ മറികടന്നത്. 134 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് തുടക്കത്തില്‍ അടി പതറിയെങ്കിലും രഹാനെയും(59) സ്റ്റുവര്‍ട്ട് ബിന്നിയും(48 നോട്ടൗട്ട്) ചേര്‍ന്നുള്ള 77 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ആശ്വാസമായത്. അഭിഷേക് നായര്‍ (4), സഞ്ജു വി സാംസണ്‍ (3), ഷെയ്ന്‍ വാട്‌സന്‍ (3) എന്നിവരുടെ വീഴ്ചയോടെ മൂന്നിന് 31 എന്ന നിലയിലായിരുന്നു തുടക്കം. ബ്രാഡ് ഹോഡ്ജ് (1), രജത് ഭാട്ടിയ (4) എന്നിവരും ഒറ്റയക്കത്തില്‍ പുറത്തായെങ്കിലും വിജയം തടയാന്‍ കഴിഞ്ഞില്ല. രാജസ്ഥാനു വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, രജത് ഭട്ടിയ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

Loading...

Leave a Reply

Your email address will not be published.

More News