Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:23 pm

Menu

Published on August 31, 2017 at 2:56 pm

സിസേറിയനിടെ ഡോക്ടര്‍മാരുടെ തമ്മിലടി; ശസ്ത്രക്രിയ വൈകിയപ്പോള്‍ കുഞ്ഞ് മരിച്ചു

rajasthan-doctors-fight-as-woman-lies-on-operation-table-baby-dies

ജോധ്പുര്‍: സിസേറിയനിടെ സീനിയര്‍ ഡോക്ടര്‍മാര്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ വൈകി കുഞ്ഞ് മരിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലെ ഉമെയ്ദ് ആശുപത്രിയിലായിരുന്നു സംഭവം.

യുവതിയുടെയും കുഞ്ഞിന്റെയും ജീവന് പുല്ലുവില കല്‍പ്പിച്ച് ഡോക്ടര്‍മാര്‍ തമ്മിലടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ശസ്ത്രിക്രിയ തീയറ്ററിലുണ്ടായിരുന്ന ജീവനക്കാരന്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഓപ്പറേഷന്‍ ടേബിളില്‍ രോഗി അബോധാവസ്ഥയില്‍ കിടക്കുമ്പോഴാണ് ഡോക്ടര്‍മാരുടെ തമ്മിലടി. വഴക്കിനൊടുവില്‍ സിസേറിയനിലൂടെ പുറത്തെടുത്തപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ഡോക്ടര്‍മാരുടെ ഈഗോയാണ് പരസ്പരം ചീത്ത പറയുന്നതിനും കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തിച്ചത്.

സിസേറിയനായി അബോധാവസ്ഥയില്‍ ഗര്‍ഭിണിയായ സ്ത്രീ കിടക്കുമ്പോഴായിരുന്നു ഡോക്ടര്‍മാര്‍ തമ്മില്‍ തല്ലിയത്. അശോക് നൈന്‍വാള്‍, എംഎല്‍ തക് എന്നീ ഡോക്ടര്‍മാരാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ തമ്മിലടിച്ചത്.

ശിശുവിന്റെ ഹൃദയസ്പന്ദന നിരക്ക് കുറഞ്ഞതോടെ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഡോ നൈന്‍വാളും അനസ്തേഷ്യ നല്‍കുന്ന ഡോക്ടറും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങളില്‍ കലാശിച്ചത്.

സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ രാജസ്ഥാന്‍ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അനിത എന്ന യുവതിക്കാണ് ഡോക്ടര്‍മാരുടെ അനാസ്ഥമൂലം തന്റെ കുഞ്ഞിനെ നഷ്ടമായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News