Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്ന: ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി നാലു പേര്‍ മരിച്ചു. ഡല്‍ഹി-ദിബ്രുഗഡ് 12236 ാം നമ്പര്‍ രാജധാനി എക്സ്പ്രസാണ് പാളം തെറ്റിയത്. നിരവധി പേര്‍ക്കു പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിടോടെയാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായത്.ബീഹാറിലെ ചപ്ര റെയില്‍വേ സ്‌റ്റേഷനു സമീപമാണ് 11 ബോഗികള്‍ പാളം തെറ്റിയത്. ഒന്‍പത് യാത്രാ കോച്ചുകളും രണ്ടു പാന്‍ട്രി കോച്ചുകളും ഒരു ജനറേറ്റര്‍ കോച്ചുമാണ് പാളം തെറ്റിയത്.ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം സംഭവത്തിന് പിന്നില്‍ അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ പറഞ്ഞു.അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും , നിസാര പരിക്കേറ്റവര്‍ക്ക് 20,000 രൂപയും റെയില്‍വേ മന്ത്രി ധനസഹായം പ്രഖ്യാപിച്ചു.അപകടത്തില്‍പ്പെട്ടവര്‍ക്കായി റെയില്‍വേ ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍ തുറന്നിട്ടുണ്ട്.
റെയില്‍വേയുടെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍
ഛപ്ര- 0615243409
ഹാജിപൂര്‍- 06224 272230
മുസഫര്‍പൂര്‍- 0621 – 2213034
ന്യൂഡല്‍ഹി- 01123342954
Leave a Reply