Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:49 pm

Menu

Published on October 17, 2016 at 9:43 am

ജയലളിതയെ കാണാന്‍ രജനികാന്ത് എത്തി…കാണാൻ അനുവദിക്കാതെ ആശുപത്രി അധികൃതർ…!!

rajinikanth-daughter-visit-jayalalithaa-at-apollo-hospital

ചെന്നൈ : ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ രജനികാന്ത്  എത്തിയെങ്കിലും കാണാന്‍ അനുവദിക്കാത്തത് വിവാദമാകുന്നു. മകളും സംവിധായകയുമായ ഐശ്വര്യയോടൊപ്പമാണ് രജനി ആശുപത്രിയില്‍ എത്തിയത്. 25 മിനിറ്റോളം ആശുപത്രിയില്‍ ചെലവഴിച്ചെങ്കിലും ജയലളിതയെ കാണാനുള്ള അനുവാദം താരത്തിന് ലഭിച്ചില്ല. ജയാമ്മയെ കാണണമെന്ന് ആശുപത്രി അധികൃതരോട് കേണപേക്ഷിച്ചെങ്കിലും അവര്‍ വിട്ടുവിഴ്ച ചെയ്തില്ല.

തുടര്‍ന്ന് ഡോക്ടര്‍മാരോട് മുഖ്യമന്ത്രിയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുമായി കൂടികാഴ്ച നടത്തിയാണ് രജനികാന്ത് മടങ്ങിയത്.

ജയലളിതയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന, തമിഴ് സൂപ്പര്‍ താരത്തെയും അമ്മയെ കാണാന്‍ അനുവദിക്കാതിരുന്നതോടെ ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായി. കഴിഞ്ഞ ഒരു മാസക്കാലമായി അമ്മയെപ്പറ്റി കൃത്യമായ വിവരം ലഭിക്കാത്ത അണികള്‍ക്കിടയില്‍ സംശയവും ഭീതിയും വര്‍ദ്ധിച്ചു.

ജയലളിതയെ കാണാന്‍ ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി എത്തുന്ന തിയതി കൃത്യമായി അറിയിച്ചിട്ടില്ല. മറ്റ് പ്രധാന വ്യക്തികള്‍ക്ക് പ്രവേശനം അനുവദിച്ചില്ലെങ്കിലും ജയലളിതയെ കാണാന്‍ നരേന്ദ്ര മോദിയെ അനുവദിക്കും എന്ന് വ്യക്തമാണ്. മുമ്പ് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ ജയലളിതയെ കാണാന്‍ മോദി അയച്ചിരുന്നുവെങ്കിലും കാണാന്‍ അനുവദിച്ചിരുന്നില്ല.

ദീര്‍ഘനാള്‍ ജയലളിത ആശുപത്രിയില്‍ കഴിയണം എന്ന് നേരത്തേ വ്യക്തമാക്കിയതിനാല്‍ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുന്നതും അപ്പോളോ അധികൃതര്‍ നിര്‍ത്തി. അതിനാല്‍ അമ്മയുടെ സ്ഥിതി എന്താണെന്നതിനെക്കുറിച്ച് തമിഴ്‌നാടിന് വ്യക്തതയില്ല.

Loading...

Leave a Reply

Your email address will not be published.

More News