Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു.
കര്‍ണാടകക്കാരനായ രജനീകാന്ത് തമിഴക രാഷ്ട്രീയത്തിലേക്കു കടന്നുവരേണ്ടെന്നു നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ വ്യക്തമാക്കി. കൂടാതെ രജനിക്കെതിരെ വിമര്‍ശനവുമായി വീണ്ടും അണ്ണാ ഡി.എം.കെ മന്ത്രിമാര്‍ രംഗത്തെത്തി.
കര്‍ണാടകക്കാരനായ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിനെതിരെ തമിഴര്‍ മുന്നേറ്റ പട പ്രതിഷേധവുമായി എത്തിയതിനു പിന്നാലെയാണ് ഇവരോടു യോജിച്ചു നാം തമിഴര്‍ കക്ഷിയും രംഗത്തെത്തിയത്.
നഗരത്തില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയ നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍, കര്‍ണാടകയില്‍നിന്നു മുഖ്യമന്ത്രിയെ സ്വീകരിക്കേണ്ട ഗതികേട് തമിഴ്നാടിനില്ലെന്നു തുറന്നടിച്ചു. പച്ച തമിഴനാണെന്നു സ്വയം പറഞ്ഞാല്‍ തമിഴനാകില്ല. കര്‍ണാടകക്കാരും മലയാളികളും ആന്ധ്രക്കാരും കുറേക്കാലം തങ്ങളെ ഭരിച്ചു. ഇനി അത് അനുവദിക്കില്ലെന്നും സീമാന്‍ വ്യക്തമാക്കി.
രജനിക്കെതിരെ വിമര്‍ശനവുമായി മന്ത്രി സെല്ലൂര്‍ കെ. രാജുവും രംഗത്തെത്തി. ദിവസവും വാക്കു മാറ്റി പറയുന്ന രജനി നിലപാടില്ലാത്ത ആളാണെന്നു മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, തനിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ രംഗത്തിറങ്ങരുതെന്ന് ആരാധകരോട് രജനീകാന്ത് കര്‍ശന നിര്‍ദേശം നല്കി. അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Leave a Reply