Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്ത് പുതിയതായി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് ഉടന്‍ അന്തിമരൂപമാകുമെന്ന് റിപ്പോര്‍ട്ടുകള്‍.
മറ്റു പാര്‍ട്ടികളില്‍നിന്ന് നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാനും രജനീകാന്ത് ശ്രമം നടത്തുന്നതായും സൂചനയുണ്ട്. രജനികാന്തിന്റെ പാര്‍ട്ടി ജൂലായില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടിക്ക് അന്തിമ രൂപം നല്‍കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ക്കായി ബംഗളൂരുവിലെ ഒരു ഏജന്‍സിയെ ഏല്‍പിച്ചതായാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ വോട്ടിങ് സവിശേഷതകളും പ്രവണതകളും പഠിക്കുന്നതിനും ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പദ്ധതികള്‍ രൂപീകരിക്കുന്നതിനും സഹായിക്കുന്നതിനാണ് ഇത്.
പുതിയ പാര്‍ട്ടിയിലേയ്ക്ക് കഴിവുള്ള നേതാക്കളെ മറ്റു പാര്‍ട്ടികളില്‍നിന്ന് ആകര്‍ഷിക്കാനുള്ള ശ്രമവും രജനീകാന്ത് നടത്തുന്നുണ്ട്. എ.ഐ.എ.ഡി.എം.കെയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന മാ ഫോയ് പാണ്ഡ്യരാജന്‍, ഡി.എം.കെ നേതാവ് എസ്. ജഗത്രാക്ഷകന്‍ തുടങ്ങിയവര്‍ രജനീകാന്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.
അതേസമയം, രജനീകാന്തിനെ അനുനയിപ്പിക്കുന്നതിനും പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും സംസ്ഥാന ബി.ജെ.പി നേതാക്കള്‍ ശ്രമം തുടരുന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് രജനീകാന്തിനെ ക്ഷണിച്ചതായും സൂചനയുണ്ട്. പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിന് ആവശ്യമായ എല്ലാ പിന്തുണയും ബി.ജെ.പി വാഗ്ദാനം ചെയ്തതായും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചന നല്‍കിക്കൊണ്ട് അടുത്തിടെ രജനീകാന്ത് തന്റെ ആരാധകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നല്ല രാഷ്ട്രീയക്കാരുണ്ടെങ്കിലും രാഷ്ട്രീയാന്തരീക്ഷം ചീഞ്ഞുനാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് നേരെയാക്കുന്നതിന് തന്റെ ആരാധകരോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
Leave a Reply