Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 17, 2024 4:19 am

Menu

Published on October 7, 2015 at 12:50 pm

‘ ശശികലയുടെ പ്രസംഗം കേട്ടാല്‍ തളര്‍ന്നു കിടക്കുന്ന ഹിന്ദു പോലും മുസ്‌ലീങ്ങളെയും കൃസ്ത്യാനികളെയും കൊല്ലും’;ശശികല ടീച്ചര്‍ക്കെതിരെ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

rajmohan-unnithan-against-sasikala-teacher

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി ചെയര്‍പേഴ്‌സണ്‍ ശശികല ടീച്ചര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.  ‘വാതരോഗം പിടിച്ചു തളര്‍ന്നുകിടക്കുന്ന ഹിന്ദു പോലും ശശികല ടീച്ചറുടെ പ്രസംഗം കേട്ടാല്‍ ചാടിയെഴുന്നേറ്റ് രാജ്യത്തെ മുസ്‌ലീങ്ങളെയും കൃസ്ത്യാനികളെയും ഉന്മൂലനം ചെയ്യാനിറങ്ങും’എന്നാണ് ശശികല ടീച്ചറിനെതിരെ ഉണ്ണിത്താന്‍ പറഞ്ഞത്.കേരളവര്‍മ്മ കോളജിലെ ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ ഉണ്ണിത്താന്‍ തുറന്നടിച്ചത്.മദനിയെക്കാള്‍ വര്‍ഗീയവിഷം ചീറ്റുതാണ് ശശികല ടീച്ചറുടെ പ്രസംഗമെന്നും രാജ്യത്തിന്റെ ശമ്പളം പറ്റി ഹിന്ദുരാഷ്ട്രത്തിനുവേണ്ടി വാദിക്കുന്നത് മര്യാദയാണോ എന്നും ഉണ്ണിത്താന്‍ ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അറിവും ഉപദേശവും നല്‍കുന്നതും അവരെ നേര്‍വഴിക്ക് നയിക്കേണ്ടതുമായ ഒരു ടീച്ചര്‍ കുട്ടികളുടെ ശിരകളിലേക്ക് വര്‍ഗീയ രക്തം വെയ്ക്കുന്ന ആളാകരതെന്നും ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.ശശികല ടീച്ചറുടെ ഏതെങ്കിലും ഒരു പ്രസംഗം റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പ്രേക്ഷകരെ കേള്‍പ്പിക്കാമോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചാനല്‍ തലവനായ നികേഷ് കുമാറിനെ വെല്ലുവിളിക്കുകയും ചെയ്തു.ഇന്ത്യ നനാനത്വത്തില്‍ ഏകത്വമുള്ള രാജ്യമാണ്, മതാത്മകതയില്‍ നിന്ന് മതേതരമായി മാറിയ രാജ്യമാണ്, ഇവിടുത്തെ ജനങ്ങളെ വര്‍ഗീയതപരത്തി തമ്മിലടിപ്പിക്കാനാണ് ശശികല ടീച്ചറുടെ ശ്രമമം എന്നുള്ള ഉണ്ണിത്താന്റെ പ്രസ്താനയ്ക്ക് ഉണ്ണിത്താന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ഉണ്ണിത്താന്‍ പഠിച്ച കോളേജിലല്ല താന്‍ പഠിച്ചിരിക്കുന്നതും എന്ന് പറഞ്ഞ് മറുപടിയില്‍ നിന്ന് ശശികല ടീച്ചര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.അതേസമയം ചര്‍ച്ചയ്ക്ക് ശേഷം വലിയ പിന്തുണയാണ് ഉണ്ണിത്താന് ഫേസ്ബുക്കിലും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്നത്. ശശികല ടീച്ചര്‍ക്ക് കൃത്യമായ മറുപടി നല്‍കിയ ഉണ്ണിത്താനെ പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകള്‍.

Loading...

Leave a Reply

Your email address will not be published.

More News