Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂർ ബോളിവുഡ് ചിത്രമായ ‘രാംലീല’ മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയിൽ രണ്‍വീർ സിംഗിനും ദീപിക പദുകോണിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം. ജയ്പൂരിലെ അഡിഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്.സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കെതിരെയും കേസെടുക്കാൻ കോടതി ഉത്തരവിട്ടു.അഭിഭാഷകാനായ പവൻ ശർമ നൽകിയ ഹരജിയിലാണ് രാംലീലയിലെ പ്രധാന അഭിനേതാക്കളായ രണ്‍വീറിനും ദീപിക പദുകോണിനുമെതിരെ കേസെടുക്കാൻ കോടതി പോലീസിന് നിർദേശം നൽകിയത്.മതപരമായ രംഗങ്ങളാണ് ചിത്രത്തിൻറെ ട്രെയിലറിലുള്ളതെന്ന് പവൻ ശർമ [പരാതിയിൽ പറയുന്നു.
Leave a Reply