Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കാലങ്ങളേറെയായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന സംശയവും തര്‍ക്കവുമാണ് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതു അഥവാ ആദംസ് ബ്രിഡ്ജ് എന്ന പ്രതിഭാസം.
കടലിനടയില്‍ ശ്രീലങ്കയുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന പാറക്കെട്ടുകളാണിത്. നിരയായി അടുക്കി വച്ച രീതിയിലാണ് ഇവയുള്ളത്. ശ്രീലങ്കയിലേക്ക് പണ്ട് സീതയെ കടത്തിക്കൊണ്ടുപോയപ്പോള്‍ ഹനുമാന്റെ നേതൃത്വത്തില്‍ ശ്രീരാമനും കൂട്ടരും പണി കഴിപ്പിച്ചതെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ഈ കടല്‍ പാലം പ്രപഞ്ചത്തില്‍ സ്വാഭാവികമായി രൂപപ്പെട്ടതെന്നു വാദം നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ രാമസേതു മനുഷ്യ നിര്‍മ്മിതമാണെന്ന വാദവുമായി അമേരിക്കന്‍ ശാസ്ത്ര ചാനല്‍ രംഗത്തെത്തിയിരിക്കുകയാണ്. സയന്‍സ് ചാനലിലാണ് ഇതുസംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചാനല്‍ റിലീസ് ചെയ്ത പ്രമോഷണല്‍ വീഡിയോയില്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മ്മിതിയാണെന്നും വിശദീകരിക്കുന്നുണ്ട്.
സയന്‍സ് ചാനലിന്റെ ട്വിറ്റര്‍ പേജിലാണ് ഇതുസംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദു വിശ്വാസപ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ ഉന്നയിക്കുന്നത്. രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്മ്മിതമാകാമെന്നും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
രാമസേതു സത്യമാണെന്നും അതിനാല്‍ അത്രയേറെ കാലഘട്ടം മുന്‍പുള്ള രേഖകളിലൂടെ ഹിന്ദു വിശ്വാസങ്ങള്‍ പറയുന്നതു ശരിയാണെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു. എന്നാല്‍ അതിനിടയിലെ മണ്ണ് സ്വാഭാവിക വേലിയേറ്റങ്ങളില്‍ അടിഞ്ഞതാണെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്.
രാമസേതുവിലെ പാറകള്‍ക്ക് 7000 വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ അതിനുമുകളില്‍ കാണപ്പെടുന്ന മണലിന് 4,000 വര്‍ഷത്തെ പഴക്കമേയുള്ളു. എന്നാല്‍ അത്രയും കാലം മുമ്പ് ഇത്തരത്തില്‍ പാലം പണിയുന്നത് ഒരു അതിമാനുഷ കൃത്യമായി തോന്നാമെന്നും വീഡിയോയില്‍ പറയുന്നു.
Are the ancient Hindu myths of a land bridge connecting India and Sri Lanka true? Scientific analysis suggests they are. #WhatonEarth pic.twitter.com/EKcoGzlEET
— Science Channel (@ScienceChannel) December 11, 2017
Leave a Reply