Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : കേരളത്തിൽ റമദാന്‍ വ്രതാരംഭത്തിന് ഇന്ന് തുടക്കം. ഇനിയുള്ള 30 ദിവസങ്ങൾ ഇസ്ലാംമത വിശ്വാസികള്‍ക്ക് പ്രാര്‍ഥനാനിര്‍ഭര നാളുകള്‍.പകല്‍ മുഴുവന്‍ ആഹാരപദാര്‍ഥങ്ങള്‍ വെടിഞ്ഞ് മുസ്ലിം സമൂഹം മുഴുകുന്ന റമദാന്‍ വ്രതം വ്യാഴാഴ്ച തുടങ്ങും. അന്യന്റെ വിശപ്പ് സ്വന്തമാക്കുന്ന കര്‍മപരിണാമമാണിത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ ഉണ്ണുന്നവന്‍, വിശ്വാസിയല്ലെന്നാണു പ്രമാണം. ആത്മാവിനെന്നപോലെ മാനസിക, ശാരീരിക സംശുദ്ധീകരണത്തിനാവശ്യമായ ഒരനുഷ്‌ഠാനമാണ് ഈ പുണ്യമാസത്തിലെ വിശുദ്ധവ്രതം .അനുഗ്രഹത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നും തിന്‍മയുടെ വഴികളില്‍ വിലക്കേര്‍പ്പെടുത്തിയും റമദാനെ സാര്‍ഥകമായി ഉപയോഗപ്പെടുത്താന്‍ സ്രഷ്‌ടാവു തന്നെ സാഹചര്യമൊരുക്കുകയാണ്. വ്രതാനുഷ്‌ഠാനം തന്നെയാണു റമദാനിലെ അതിപ്രധാനമായ ആരാധന. ഇതര ആരാധനാ രീതികളില്‍നിന്ന് ഏറെ വിഭിന്നവും സവിശേഷതകള്‍ നിറഞ്ഞതുമായ ഒരു ആരാധനയാണു വ്രതം. നോമ്പ് മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന്റെ മാത്രം ആരാധനയല്ല. മറിച്ചു പൂര്‍വകാല സമൂഹങ്ങളിലെല്ലാം ഇതു നിര്‍ബന്ധമായിരുന്നു എന്നാണ് മേല്‍സൂക്‌തം വ്യക്‌തമാക്കുന്നത്. ജൂതര്‍ക്ക്, തൗറയുടെ അവതരണത്തോടനുബന്ധിച്ചു നാല്‍പ്പതു ദിവസമായിരുന്നു വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരുന്നത്.തൌറാത്തില്‍ നിയമപ്രമാണങ്ങളുടെ സംസ്‌ഥാപനാര്‍ഥം നിയുക്‌തരായ യേശുക്രിസ്‌തുവിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ ജന്‍മദിനത്തോടനുബന്ധിച്ചാണ് ഈ നാല്‍പ്പതു ദിവസത്തെ വ്രതമനുഷ്‌ഠിച്ചുപോന്നത്. കാലക്രമേണ നിയതരൂപത്തില്‍നിന്നു പല വ്യതിയാനങ്ങളും സംഭവിച്ചിട്ടുണ്ട്. ഹിന്ദുമതത്തില്‍ പല പേരുകളിലുമുള്ള നോമ്പുകള്‍ ഇന്നും നിലവിലു ണ്ട്. ആത്മീയതയുടെ അംശങ്ങളുള്ള ഒട്ടുമിക്ക മത ദര്‍ശനങ്ങളിലും നോമ്പു ദൃശ്യമാണ്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്‌തവും വ്യവസ്‌ഥാപിതവുമായ രീതിയാണ് ഇസ്ലാം അനുധാവനം ചെയ്യുന്നത്.നോമ്പിലടങ്ങിയ ആന്തരിക ഗുണങ്ങള്‍കൂടി മേല്‍സൂക്‌തം അനാവരണം ചെയ്യുന്നുണ്ട്. വിനയം, സ്‌നേഹം, അനുസരണ, സഹനശീലം തുടങ്ങി വ്യക്‌തിതല-സാമൂഹിക പ്രാധാന്യമുള്ള ഒട്ടുമിക്ക സ്വഭാവഗുണങ്ങളുടെയും ഉറവിടമായ ഭക്‌തിയുടെ രൂപീകരണമാണു നോമ്പിന്റെ അകക്കാമ്പായി ഖുര്‍ആന്‍ വിലയിരുത്തുന്നത്. ഇതിനു പുറമേ വൈയക്‌തികവും സാമൂഹികവുമായ നിരവധി ഗുണങ്ങള്‍ ഇതിനകത്തുണ്ട്.വിശുദ്ധ റമദന്റെ വരവറിയിച്ചു ഇന്നലെ കാപാട് ചന്ദ്രക്കല മാനത്ത് തെളിഞ്ഞതോടെയാണ് ഒരുമാസം നീളുന്ന നോന്‌പാനുഷ്‌ഠാനങ്ങള്‍ക്കു തുടക്കമായത്.യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി, യൂറോപ്പ്, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാന്‍, കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് വ്രതാരംഭം.റമദാനിലെ പ്രധാന നോമ്പുതുറ വിഭവങ്ങളായ കാരക്കയും തണ്ണിമത്തനും, പിന്നെ അതിശയപത്തിരിയും സമൃദ്ധമായ വിഭവങ്ങളും റമദാന്‍ മാസത്തിലെ വൈകുന്നേരങ്ങളില്‍ തീന്‍മേശകളില്‍ നിറയും. വേനലും മഞ്ഞും മഴയും മാറി മറിഞ്ഞെത്തുന്ന റമദാന്‍ ഇക്കുറി മഴക്കാത്താണ്. ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കും രാത്രികളില്‍ ഇരുപത് റകഅത്ത് തറാവീഹ് നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും വിശ്വാസികള്‍ കൂട്ടമായെത്തും. ഖുര്‍ആന്റെ പിറവിമാസമായതിനാല്‍ പള്ളികളും ഇസ്ലാമിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഖുര്‍ആന്‍ പഠന സംഗമങ്ങളും വിജ്ഞാന വേദികളും നടക്കും. വൈകിട്ടു നോമ്പ് തുറക്കാന്‍ പള്ളികള്‍ പ്രത്യേക നോമ്പു തുറകള്‍ സംഘടിപ്പിക്കും. പള്ളികളും വീടുകളും ശുചീകരിച്ചുംമോടിപിടിപ്പിച്ചും മിനാരങ്ങളും പള്ളികളും വര്‍ണവിളക്കുകള്‍കൊണ്ട് അലങ്കരിച്ചുമാണു വിശ്വാസികള്‍ റമദാനെ വരവേറ്റത്. റമദാനില്‍ ചെയ്യുന്ന സല്‍പ്രവര്‍ത്തികള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുമെന്നണ് വിശ്വാസം.
Leave a Reply