Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 7:21 pm

Menu

Published on June 27, 2014 at 3:28 pm

റംസാൻ നാളുകൾ വരവായി ; മുസ്ലിം കേന്ദ്രങ്ങള്‍ നോമ്പിനുള്ള അവസാനവട്ട ഒരുക്കത്തിൽ

ramadan-days-until-start-on-saturday-28-june

കോഴിക്കോട്:റംസാൻ നാളുകൾ വരവായതോടെ ലോകത്തെല്ലായിടത്തുമുള്ള മുസ്ലിം കേന്ദ്രങ്ങള്‍ നോമ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.നാളെ വൈകിട്ട് മാസപ്പിറവി കണ്ടാല്‍ ഞായറാഴ്ച പുലര്‍ച്ചെ റംസാന്‍ വ്രതം ആരംഭിക്കും.ഇല്ലെങ്കില്‍ തിങ്കളാഴ്ച മുതലായിരുക്കും ഒരു മാസം നീളുന്ന വ്രതാനുഷ്ഠാനം. ഈ വ്രതാനുഷ്ടാനത്തിൻറെ നാളുകളിൽ പുലര്‍ച്ചെയുള്ള സുബഹി ബാങ്ക് മുതല്‍ സന്ധ്യനേരത്തെ മഗ് രിബ് ബാങ്ക് വരെയുള്ള സമയം അന്നപാനീയങ്ങളില്ലാതെയാണ് വിശ്വാസി പിന്നിടുന്നത്. ഈ ദിനങ്ങളിൽ കൂട്ടുകുടുംബങ്ങളില്‍ ബന്ധം പുതുക്കുന്ന നോമ്പുതുറകളുണ്ടാകും.രാത്രിയില്‍ പ്രത്യേക നമസ്കാരമായ തറാവിഹിനായി പള്ളികളില്‍ വിശ്വാസികള്‍ സമ്മേളിക്കും.ഈ ഒരു മാസക്കാലം വിശ്വാസി തൻറെ സമ്പാദ്യത്തിലൊരു പങ്ക് സക്കാത്ത് എന്ന പേരില്‍ ദാനം ചെയ്യണം.സമാധാനത്തിൻറെ മാസം കൂടിയായ റംസാന്‍ കാലത്ത് മുസ്ലിം സംഘടനകള്‍ സംഘടിതമായി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താറുമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News